പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; അറുപതുകാരൻ പോലീസ് പിടിയിൽ; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ

ചേ​ർ​ത്ത​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ര്‍​ത്ത​ല തെ​ക്ക് കി​ഴ​ക്കേ​ത​യ്യി​ല്‍ തെ​ക്കേ വെ​ളി​വീ​ട്ടി​ല്‍ പു​ഷ്ക​ര​നെയാണ് (60) അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ മാ​സ​ങ്ങ​ളോ​ളം പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ വി​ളി​ച്ചുവ​രു​ത്തി​യും മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്നു​മാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.

മകന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാർ ശ്രദ്ധിച്ചു.  സം​ശ​യം തോ​ന്നി​യ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment