ക​ട​ക്കൂ പു​റ​ത്ത് ! തീ​യ​റ്റ​റി​ല്‍ നി​ന്നു​ള്ള റി​വ്യൂ​​വി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഫി​യോ​ക്; ഒ​രു മീ​ഡി​യ​യെ​യും അ​ക​ത്ത് ക​യ​റ്റി​ല്ലെ​ന്ന് പ്ര​സി​ഡ​ന്റ്…

തീ​യ​റ്റ​റി​ല്‍ നി​ന്നു​ള്ള സി​നി​മാ റി​വ്യൂ​വി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി തീ​യ​റ്റ​ര്‍ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. ഇ​ന്നു​ചേ​ര്‍​ന്ന ഫി​ലിം ചേം​ബ​റി​ന്റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

തീ​യ​റ്റ​ര്‍ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ ഒ​രൊ​റ്റ മീ​ഡി​യ​ക്കാ​രെ​യും ക​യ​റ്റി​ല്ലെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്റ് കെ. ​വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​ക​ള്‍ 42 ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഒ.​ടി.​ടി​യി​ല്‍ റി​ലീ​സ് ചെ​യ്യാ​വൂ എ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മു​ന്‍​കൂ​ട്ടി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച സി​നി​മ​ക​ള്‍​ക്ക് മാ​ത്രം ഇ​ള​വു​ണ്ടാ​കും. ഈ ​സി​നി​മ​ക​ള്‍ 30 ദി​വ​സ​ത്തി​ന് ശേ​ഷം ഒ.​ടി.​ടി​ക്ക് ന​ല്‍​കാ​മെ​ന്നും കെ. ​വി​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു.

വി​ജ​യ​കു​മാ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​തി​യേ​റ്റ​റി​ന​ക​ത്ത് ക​യ​റി​യു​ള്ള ഫി​ലിം റി​വ്യൂ നി​രോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. തി​യേ​റ്റ​ര്‍ റി​ലീ​സി​ന് 42 ദി​വ​സ​ത്തി​ന് ശേ​ഷ​മേ ഒ.​ടി.​ടി റി​ലീ​സ് പാ​ടു​ള്ളു എ​ന്ന തീ​രു​മാ​നം എ​ടു​ത്തു.

ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ തെ​റ്റാ​യ ഒ​രു​പാ​ട് ന്യൂ​സ് കൊ​ടു​ക്കു​ന്നു​ണ്ട്. ചി​ല ചി​ത്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ച് റി​വ്യൂ​സ് ചെ​യ്യു​മ്പോ​ള്‍ ക​ള​ക്ഷ​നെ അ​ത് ബാ​ധി​ക്കു​ന്നു​ണ്ട്.

നി​ര്‍​മാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഇ​വ​രെ വി​ല​ക്കാ​ന്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്നു. ഒ​രു​പാ​ട് ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്.

തി​യേ​റ്റ​ര്‍ കോ​മ്പൗ​ണ്ടി​ന് പു​റ​ത്തു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​മു​ക്ക് നി​യ​ന്ത്രി​ക്കാ​നാ​വി​ല്ല. തി​യേ​റ്റ​റു​ക​ളി​ലേ​യ്ക്ക് അ​റി​യി​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ട്.

റി​വ്യൂ ചെ​യ്യാ​ന്‍ വ​രു​ന്ന ഒ​രു മീ​ഡി​യ​യേ​യും തി​യേ​റ്റ​റി​ല്‍ ക​യ​റ്റി​ല്ല. യൂ​ട്യൂ​ബ് റി​വ്യൂ​വേ​ഴ്സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍​ക്കാ​കി​ല്ല. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ സി​നി​മ മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. വി​ജ​യ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment