നാ​ല്‍​പ​തോ​ളം മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ല​ക്കു വി​ത​ര​ണം ചെയ്യേണ്ട സാധനങ്ങളുടെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം


വ​ട​ക​ര: ലോ​ക​നാ​ര്‍​കാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​യി.

പു​ല​ര്‍​ച്ചെ അ​ഞ്ചേ മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. വ​ട​ക​ര താ​ലൂ​ക്കി​ലെ നാ​ല്‍​പ​തോ​ളം മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ല​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന സ്‌​റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക​ര ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ര​ണ്ട് യൂ​ണി​റ്റും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബാ​സി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ദാ​പു​ര​ത്തു നി​ന്നു​ള്ള ഒ​രു യൂ​ണി​റ്റു​മെ​ത്തി ര​ണ്ടു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം .

Related posts

Leave a Comment