സുരക്ഷയില്ലാതെ..! കുമരത്ത് ഹൗസ്‌ബോട്ടിനു തീപിടിച്ചു; സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

KTM-FIRE-Lകുമരകം: ചീപ്പുങ്കലില്‍ ഹൗസ്‌ബോട്ടിനു തീപിടിച്ച് വിദേശ വിനോദ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ 2.55നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ഹൗസ് ബോട്ടിന്റെ അടുക്കള ഭാഗവും ജനറേറ്ററും പൂര്‍ണമായും കത്തിനശിച്ചു. രണ്ട് കിടപ്പുമുറികളുള്ള കുമരകം ഹോളിഡേയ്‌സ് എന്ന ഹൗസ് ബോട്ടില്‍ തീപിടുത്തമുണ്ടായ സമയത്ത് വിദേശ വിനോദ സഞ്ചാരികളുണ്ടായിരുന്നു.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് സഞ്ചാരികള്‍ കരയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രികാലങ്ങള്‍ ഹൗസ് ബോട്ടുകള്‍ക്ക് കായല്‍ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. ഇതിനേ തുടര്‍ന്ന് ചീപ്പുങ്കലിനു സമീപം കരയ്ക്കു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

തീപടരുന്നത് കണ്ട നാട്ടുകാരാണ് തീയണച്ചത്. ഹൗസ് ബോട്ടിന്റെ ജനറേറ്ററില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുമരകം എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts