വ​യോ​ധി​ക വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ൽ

കോ​ട്ട​യം: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ൽ. മ​ണ​ർ​കാ​ട് ആ​മ​ല​ക്കു​ന്നി​ൽ‌ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​വാ​സി​ക​ൾ വീ​ടി​നു​ള്ളി​ൽ​നി​ന്നു തീ ​പ​ട​രു​ന്ന​തു​ക​ണ്ട് എ​ത്തി​യ​പ്പോ​ഴേ​ക്കും ത​ങ്ക​മ്മ കി​ട​ന്നി​രു​ന്ന മു​റി ക​ത്തി​ന​ശി​ച്ചി​രു​ന്നു.

വീ​ട് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ഉ​ള്ളി​ലേ​ക്കു ക​യ​റി തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ​മീ​പ​ത്തു​താ​മ​സി​ക്കു​ന്ന മ​ക​നും നാ​ട്ടു​കാ​രും ജ​ന​ലി​ലൂ​ടെ വെ​ള്ളം അ​ക​ത്തേ​ക്ക് ഒ​ഴി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്തു പ്ര​വേ​ശി​ച്ചെ​ങ്കി​ലും ത​ങ്ക​മ്മ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

Related posts

Leave a Comment