കുമളിക്കു സമീപം അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം മ​റി​ഞ്ഞു

ഇ​ടു​ക്കി: കു​മ​ളി ചെ​ങ്ക​ര പു​ല്ലു​മേ​ട് ശ​ങ്ക​ര​ഗി​രി​ക്ക് സ​മീ​പം അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. നി​ര​വ​ധി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ ചെ​ങ്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം ക​ട്ട​പ്പ​ന​യി​ലെ​യും കു​മ​ളി​യി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു തീ​ര്‍​ഥാ​ട​ക​രു​മാ​യെ​ത്തി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ധു​ര​യി​ല്‍ നി​ന്നു ശ​ബ​രി​മ​ല​യി​ലേ​യ്ക്ക് വ​ന്ന ബ​സ് ശ​ങ്ക​ര​ഗി​രി​ക്ക് സ​മീ​പ​ത്തെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ബ​സി​നു​ള്ളി​ലെ തീ​ര്‍​ഥാ​ട​ക​രെ ഇ​തു​വ​ഴി​യെ​ത്തി​യ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. 26 പേ​ര്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

Related posts

Leave a Comment