മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ  തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തിയ സംഭവം: പ്ര​തിയെ റിമാന്‍റ് ചെയ്തു

കൊ​ട്ടാ​ര​ക്ക​ര: മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി ക​ത്തി​ച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ കോ​ട്ടാ​ത്ത​ല മൂ​ഴി​ക്കോ​ട് ച​രു​വി​ള വീ​ട്ടി​ൽ മാ​യ ( 42 ) യെ​യാ​ണ് ഭ​ർ​ത്താ​വാ​യ രാ​ജ​ൻ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊളുത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.17ന് രാ​ത്രി 7.30 തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ രാ​ജ​ൻ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടു.

തു​ട​ർ​ന്ന് മാ​യ​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെയായിരുന്നു അന്ത്യം. മ​ക്ക​ൾ: മീ​രാ രാ​ജ്. രാ​ഹു​ൽ . കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു .

Related posts