വീ​ടി​നു​ള്ളി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ  വി​ദ്യാ​ര്‍​ത്ഥി​നി  മ​രി​ച്ചു;തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്‌സയിലായിരുന്നു രമ്യ

ആ​റ്റി​ങ്ങ​ല്‍: വീ​ടി​നു​ള്ളി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ആ​റ്റി​ങ്ങ​ല്‍ ഗ​വ. ബി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ര്‍​ത്ഥി​നാ​യാ​യ ഊ​രു​പൊ​യ്ക ര​മ്യ​ഭ​വ​നി​ല്‍ ര​മ്യ (17)യാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രിയി ​ലാ ണ്കു​ളി​മു​റി​യി​ല്‍ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ര​മ്യ​യെ ക​ണ്ട​ത്. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ ര​ക്ഷി​താ​ക്ക​ള്‍ തീ​കെ​ടു​ത്തി ഉ​ട​ന്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 80 ശ​ത​മാ​നം
പൊ​ള്ള​ലേ​റ്റ ര​മ്യ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

കൃ​ഷ്ണ​ൻ ശോ​ഭ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​ണ് ര​മ്യ. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Related posts