മ​ര​ടി​ൽ വൃ​ദ്ധ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ചു; ഹൃദയ സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു;  മണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ര​ടി​ൽ വൃ​ദ്ധ​യെ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ട് മം​ഗ​ല​പ്പ​ള്ളി ശാ​ര​ദ (76)യെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​രു​ന്നു ക​ഴി​ച്ച് രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ശാ​ര​ദ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ​ക്കു മൂ​ന്നു മ​ക്ക​ളാ​ണു​ള്ള​ത്. സ​മീ​പ​ത്ത് മ​ക​ൻ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ ത​റ​വാ​ട്ട് വീ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി മ​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്.

പു​ല​ർ​ച്ചെ അ​വി​ടെ നി​ന്നും പോ​യി സ്വ​ന്തം വീ​ട്ടി​ൽ​വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നു മ​ര​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment