ഏ​ക​മ​ക​ൾ ഇ​ഷ്ട​പ്പെ​ട്ട യു​വാ​വി​ന്‍റെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യി; മനോവിഷമത്തിൽ ഒരു സാരിത്തുമ്പിൽ ജീവനൊടുക്കി ദമ്പതികൾ; ഞെട്ടിക്കുന്ന സംഭവം ചെറായിൽ

 

ചെ​റാ​യി: ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. പ​ള്ളി​പ്പു​റം ബേ​ക്ക​റി സ്റ്റോ​പ്പി​നു പ​ടി​ഞ്ഞാ​റ് ക​ണ്ടോം​ന്ത​റ രാ​ധാ​കൃ​ഷ്ണ​ൻ (50) ഭാ​ര്യ അ​നി​ത (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ഒ​രു സാ​രി​യു​ടെ ര​ണ്ട് ത​ല​ക്ക​ലാ​യി തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഏ​ക​മ​ക​ൾ ഇ​ഷ്ട​പ്പെ​ട്ട യു​വാ​വി​ന്‍റെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യ​തി​ലെ മ​നോ​വി​ഷ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മു​ന​ന്പം പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ​യാ​ണ് മ​ക​ൾ പോ​യ​ത്. തു​ട​ർ​ന്ന് ഒ​രു ബ​ന്ധു​വി​നെ വി​ളി​ച്ചു മ​ക​ൾ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ഈ ​ബ​ന്ധു പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ഇ​നി ഞ​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന് പ​റ​യു​ക​യും ചെ​യ്ത​ത്രേ.

ഇ​തേ തു​ട​ർ​ന്നു വി​വ​ര​മ​റി​ഞ്ഞ് വൈ​കു​ന്നേ​രം ആ​റോ​ടെ മ​റ്റൊ​രു ബ​ന്ധു വീ​ട്ടി​ൽ വ​ന്ന് നോ​ക്കി​യെ​ങ്കി​ലും വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ തി​രി​കെ പോ​യി.

എ​ന്നാ​ൽ രാ​ത്രി​യാ​യി​ട്ടും ആ​രെ​യും കാ​ണാ​തെ വ​ന്ന​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് മു​ന​ന്പം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​രം ന​ട​ക്കും.

Related posts

Leave a Comment