സി​നി​മ പോ​സ്റ്റ​റി​ല്‍ ത​ന്‍റെ മു​ഖ​ത്തി​ന് പ്ര​ധാ​ന്യം ന​ല്‍​ക​ണം; ഷെ​യ്ന്‍ നി​ഗം നി​ര്‍​മാ​താ​വി​ന് അ​യ​ച്ച ഇ-​മെ​യി​ല്‍ പു​റ​ത്ത്; അ​മ്മ​യി​ല്‍ അം​ഗ​ത്വം തേ​ടി ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി


കൊ​ച്ചി: സി​നി​മ​യു​ടെ പോ​സ്റ്റ​റി​ലും പ്ര​മോ​ഷ​നി​ലും ത​നി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം നി​ര്‍​മാ​താ​വി​ന് അ​യ​ച്ച ഇ-​മെ​യി​ല്‍ സ​ന്ദേ​ശം പു​റ​ത്ത്. നി​ര്‍​മാ​താ​വ് സോ​ഫി​യ പോ​ളി​നാ​ണ് ന​ട​ന്‍ ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ-​മെ​യി​ല്‍ അ​യ​ച്ച​ത്.

ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ചി​ത്ര​ത്തി​ല്‍ താ​നാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം എ​ന്ന ക​രാ​ര്‍ പാ​ലി​ക്ക​ണ​മെ​ന്നും പോ​സ്റ്റ​റി​ലും പ്ര​മോ​ഷ​നി​ലും ത​നി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും ഇ – ​മെ​യി​ലി​ല്‍ പ​റ​യു​ന്നു. ഈ ​മെ​യി​ലാ​ണ് ഷെ​യ്ന്‍ നി​ഗ​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ലേ​ക്ക് ന​യി​ച്ച​തും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തും.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന ഫെ​ഫ്ക, നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന, താ​ര സം​ഘ​ട​ന​യാ​യ അ​മ്മ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഷെ​യി​ന്‍ നി​ഗം, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്.

അ​മ്മ​യി​ല്‍ അം​ഗ​ത്വം തേ​ടി ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി
അ​തേ​സ​മ​യം, സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ വി​ല​ക്കി​ന് പി​ന്നാ​ലെ താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ അം​ഗ​ത്വം നേ​ടാ​ന്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി അ​പേ​ക്ഷ ന​ല്‍​കി.

ക​ലൂ​രി​ല്‍ അ​മ്മ​യു​ടെ ആ​സ്ഥാ​ന​ത്ത് എ​ത്തി​യാ​ണ് ശ്രീ​നാ​ഥ് ഭാ​സി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇ​ത്ത​വ​ണ​ത്തെ വി​വാ​ദ​ത്തി​ല്‍ ശ്രീ​നാ​ഥി​നെ താ​ര സം​ഘ​ട​ന പൂ​ര്‍​ണ​മാ​യും കൈ​യ്യൊ​ഴി​ഞ്ഞി​രു​ന്നു.

ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​മ്പ് ഡേ​റ്റ് സം​ബ​ന്ധി​ച്ചും സെ​റ്റി​ലെ വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ചും അ​ഭി​നേ​താ​ക്ക​ള്‍ ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും അ​മ്മ​യും ത​മ്മി​ലു​ള്ള ധാ​ര​ണ​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ താ​ന്‍ അ​മ്മ​യി​ല്‍ അം​ഗ​മ​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ശ്രീ​നാ​ഥ് ഒ​ഴി​ഞ്ഞ് മാ​റി​യ​താ​യും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.നി​ര്‍​മാ​താ​വു​മാ​യി ഒ​പ്പു​വ​യ്ക്കു​ന്ന ക​രാ​റി​ല്‍ അ​മ്മ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കു റി​സ്‌​കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണു ശ്രീ​നാ​ഥ് ഭാ​സി അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷി​ച്ച​ത്. അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ര്‍​ന്നാ​കും ശ്രീ​നാ​ഥ് ഭാ​സി​യു​ടെ അം​ഗ​ത്വ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഡേ​റ്റ് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു നി​ര്‍​മാ​താ​വി​ല്‍​നി​ന്ന് അ​ഡ്വാ​ന്‍​സ് വാ​ങ്ങി​യി​ട്ട് സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും പ​ല സി​നി​മ​ക​ള്‍​ക്കു ഡേ​റ്റ് കൊ​ടു​ത്ത് സി​നി​മ​യു​ടെ ഷെ​ഡ്യൂ​ളു​ക​ള്‍ ത​കി​ടം മ​റി​ച്ചു​വെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണു ശ്രീ​നാ​ഥ് ഭാ​സി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ച​ത്.

Related posts

Leave a Comment