പെൺകുട്ടിയെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വം; പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ  പു​രോ​ഗ​തി​യി​ല്ല: വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ന്നു

കൊ​ച്ചി: തി​രു​വ​ല്ല ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്നും ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്ക് 52 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ റേ​ഡി​യോ​ള​ജി പ​ഠി​ക്കു​ന്ന അ​യി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts