ഞാന്‍ അഭിമാനിക്കുന്നു..! മി​ല്‍ഖാ സിം​ഗി​ന്‍റെ മ​ക​ള്‍ കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍

ന്യൂ​ഡ​ല്‍ഹി: അ​ത്‌​ല​റ്റി​ക്‌​സി​ലെ ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ താ​രം പ​റ​ക്കും സി​ഖ് മി​ല്‍ഖാ സിം​ഗി​ന്‍റെ മ​ക​ള്‍ മോ​ന മി​ല്‍ഖാ സിം​ഗ് കോ​വി​ഡ്-19​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍.

അ​മേ​രി​ക്ക​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ വ്യാ​പൃ​ത​യാ​യി​ണി​പ്പോ​ള്‍ മോ​ന. മ​ക​ളു​ടെ ഈ ​ദൗ​ത്യ​ത്തി​ല്‍ താ​ന്‍ അ​ഭി​മാ​നി​ക്കു​ക​യാ​ണെ​ന്ന് മി​ല്‍ഖ സിം​ഗ് പ​റ​ഞ്ഞു. മ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ആ​കു​ല​ത​യു​ണ്ടെ​ങ്കി​ലും ഡോ​ക്ട​റു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ മാ​നി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മി​ല്‍ഖ സിം​ഗ് ച​ണ്ഡി​ഗ​ഢി​ലെ സെ​ക്ട​ര്‍ എ​ട്ടി​ലെ വീ​ട്ടി​ലാ​ണ്. ഭാ​ര്യ നി​ര്‍മ​ല്‍ കൗ​റും മ​ക​നും ഗോ​ള്‍ഫ് താ​ര​വു​മാ​യ ജീ​വ് മി​ല്‍ഖാ സിം​ഗും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വീ​ട്ടി​ലു​ണ്ട്.

ന്യൂ​യോ​ര്‍ക്കി​ലെ മെ​ട്രോ​പൊ​ളി​റ്റ​ണ്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് മി​ല്‍ഖ​യു​ടെ മ​ക​ള്‍ ഡോ. ​മോ​ന സിം​ഗ്. 20 വ​ര്‍ഷ​ത്തോ​ള​മാ​യി അ​മേ​രി​ക്ക​യി​ല്‍ ഡോ​ക്ട​റാ​ണ് അ​മ്പ​ത്തി​നാ​ലു​കാ​രി​യാ​യ മോ​ന.

കോ​വി​ഡ് മൂ​ലം അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളു​ടെ വാ​ര്‍ഡി​ലാ​ണ് മോ​ന​യ്ക്ക് ഡ്യൂ​ട്ടി. 45 ദിവസമായി ഇതേ ഡ്യൂട്ടിയിലാണ് അവർ. 12 മ​ണി​ക്കൂ​റാ​ണ് ഷി​ഫ്റ്റ്. നി​ല​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള ന​ഗ​ര​മാ​ണ് ന്യൂ​യോ​ര്‍ക്ക്.

കു​ടും​ബ​ത്തി​ലു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും. ഇ​തി​ല്‍ അ​ച്ഛ​നോ​ടും സ​ഹോ​ദ​ര​ന്‍ ജീ​വ് മി​ല്‍​ഖ സിം​ഗി​നോ​ടും സം​സാ​രി​ച്ചു. അ​വ​രാ​ണ് ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്ന​ത് മോ​ന മി​ല്‍​ഖ സിം​ഗ് ഫോ​ണി​ലൂ​ടെ പ​റ​ഞ്ഞു.

Related posts

Leave a Comment