രാഹുല്‍ തന്നെ വന്നെങ്കിലും വയനാട്ടില്‍ പണമുണ്ടായിട്ടും പണമില്ലാത്ത ഗതികേടില്‍ കോണ്‍ഗ്രസ്, രാഹുല്‍ കൂടുതല്‍ ദിവസം വയനാട്ടില്‍ തങ്ങുന്നത് കോണ്‍ഗ്രസിന്റെ ബജറ്റിനെ താളംതെറ്റിക്കുന്നു, കണ്ണെടുക്കാതെ കമ്മീഷനും

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് “പ​ണ​മി​ല്ല.’. മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ത്തി​യ​തോ​ടെ​യാ​ണ് “പ്ര​തി​സ​ന്ധി’ രൂ​പ​പ്പെ​ട്ട​ത്.

രാ​ഹു​ൽ ഗാ​ന്ധി വ​ന്ന​തോ​ടെ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള മ​ണ്ഡ​ല​മാ​യി വ​യ​നാ​ട് മാ​റി. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ സ​ദാ​സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നു​ള്ളി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി പ​ര​മാ​വ​ധി 70 ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാ​നേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍റെ അ​നു​മ​തി​യു​ള്ളൂ. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ വ​ന്ന ച​ട​ങ്ങി​ന് റോ​ഡ് ഷോ ​ഉ​ൾ​പ്പെ​ടെ ആ​കെ ചി​ല​വാ​യ​ത് 18 ല​ക്ഷം രൂ​പ.

17ന് ​വീ​ണ്ടും വ​യ​നാ​ട്ടി​ൽ എ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി അ​ന്ന് മു​ഴു​വ​ൻ സ​മ​യ​വും മ​ണ്ഡ​ല​ത്തി​ൽ ചെ​ല​വ​ഴി​ക്കും. ഇ​തി​ന് 20 ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ചി​ല​വ് വ​രു​മെ​ന്നാ​ണ് യു​ഡി​എ​ഫ് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തോ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ ര​ണ്ടു​ദി​വ​സ​ത്തെ രാ​ഹു​ലി​ന്‍റെ​ പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ടും.

ബാ​ക്കി 30 ല​ക്ഷം രൂ​പ കൊ​ണ്ട് മ​റ്റു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 1311 ബൂ​ത്തു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഓ​രോ ബൂ​ത്ത് ക​മ്മി​റ്റി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 2000 രൂ​പ വ​ച്ച് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പോ​ലും 26 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണം. ഇ​താ​ണ് വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി ആ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വി​വി​ധ സ്ക്വാ​ഡു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് പു​റ​കെ​യു​ണ്ട്. ഇ​തി​നു പു​റ​മേ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പ​ണ​മെ​ത്തി​ക്കാ​നും ചി​ല​വ​ഴി​ക്കാ​നും യു​ഡി​എ​ഫി​ന് ക​ഴി​യു​ന്നി​ല്ല. ഇ​ത് പോ​സ്റ്റ​റു​ക​ളി​ലും മ​റ്റ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ദൃ​ശ്യ​മാ​ണ്.

വ​യ​നാ​ട്ടി​ൽ എ​ഐ​സി​സി നേ​രി​ട്ടാ​ണ് സാ​മ്പ​ത്തി​ക​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​നോ എ​ൻ​ഡി​എ​ക്കോ ഈ​യൊ​രു പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്നു.

Related posts