ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും റെ​യി​ൽ​വേ ലൈ​നി​ൽ ഇ​ല​ക്ട്രി​ക് ലൈ​ൻ പൊ​ട്ടി​വീ​ണ് തീ ​പി​ടി​ച്ചു; രാ​ജ​ധാ​നി എ​ക്സ്പ്ര​സ് പി​ടി​ച്ചി​ട്ടു

ക​രു​നാ​ഗ​പ്പ​ള്ളി: ചി​റ്റും​മൂ​ല റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം റെ​യി​ൽ​വേ​യു​ടെ ഇ​ല​ക്ട്രി​ക് ലൈ​ൻ പൊ​ട്ടി​വീ​ണ് തീ ​പി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ആ​ഞ്ഞി​ലി​മ​രം ഒ​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ലൈ​ൻ പൊ​ട്ടി മാ​റു​ക​യും തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ ചി​റ്റു​മൂ​ല ലെ​വ​ൽ ക്രോ​സി​ന് വ​ട​ക്കു​വ​ശം ത​ഴ​വ ,ക​ട​ത്തൂ​ർ വി​ള​യി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഡെ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി. രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ മു​ന്നൂ​റി​ല​ധി​കം യാ​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.

രാ​ത്രി വൈ​കി​യും റെ​യി​ൽ​വേ എ​ൻ​ജി​നി​യ​റിം​ങ് സം​ഘ​മെ​ത്തി ലൈ​ൻ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 10.30 ഓ​ടെ ഒ​രു ട്രാ​ക്കി​ൽ കൂ​ടി ട്ര​യി​ൻ ക​ട​ത്തി​വി​ട്ടു. മ​റ്റേ ട്രാ​ക്കി​ലെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി.

Related posts

Leave a Comment