യുവതി ക്വട്ടേഷന്‍ നല്‍കി! പതിനഞ്ചംഗ ഗുണ്ടകള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ആലുവയിലും പരിസരത്തും വച്ച് മണിക്കൂറുകളോളം ക്രൂരമായി മര്‍ദിച്ചു; ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി

ആ​ലു​വ: വ​നി​ത ന​ല്കി​യ ക്വ​ട്ടേ​ഷ​നി​ൽ യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ കു​ട്ട​മ​ശേ​രി സ്വ​ദേ​ശി കൊ​ട​വ​ത്ത് ഫൈ​സ​ലി​നെ​യാ​ണ് പ​തി​ന​ഞ്ചം​ഗ ഗു​ണ്ട​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ലു​വ​യി​ലും പ​രി​സ​ര​ത്തും വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ഫൈ​സ​ൽ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഫൈ​സ​ലി​ന്‍റെ ഭാ​ര്യ ആ​ലു​വ ഡി​വൈ​എ​സ്പി​ക്ക് ന​ല്കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ ടാ​ക്സി ഡ്രൈ​വ​റാ​യ വ​നി​ത​യാ​ണ് മ​ർ​ദി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ല്കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജോ​ലി​സ്ഥ​ല​ത്തു​വ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം പ​റ​ഞ്ഞു​തീ​ർ​ക്കാ​നെ​ന്ന വ്യാ​ജേ​ന ഫൈ​സ​ലി​നെ ഗു​ണ്ടാ​സം​ഘം ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ അ​ക്വ​ഡ​ക്ടി​നു സ​മീ​പം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ ഫൈ​സ​ൽ കാ​റു​മാ​യി ര​ക്ഷ​പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ താ​ക്കോ​ൽ ഉൗ​രി​യെ​ടു​ത്തു. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് ഇ​ഷ്ടി​ക​യി​ൽ തു​ണി​ചു​റ്റി മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു. കൂ​ടാ​തെ ഫൈ​സ​ലി​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ലു​ണ്ട്.

ഇ​തി​നി​ട​യി​ൽ സം​ഘം ക്വ​ട്ടേ​ഷ​ൻ ന​ല്കി​യ വ​നി​ത​യേ​യും മ​ക​നേ​യും വി​ളി​ച്ചു വ​രു​ത്തി. വ​നി​ത​യും മ​ക​നും ഫൈ​സ​ലി​നെ മ​ർ​ദി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ പ​റ​ന്പ​യം കോ​ട്ടാ​യി ഭാ​ഗ​ത്ത് എ​ത്തി​ച്ച് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ഫൈ​സ​ലി​നെ ഗു​ണ്ടാ​സം​ഘം വി​ട്ട​യ്ക്കു​ക​യാ​യി​രു​ന്നു.

ഷൈ​ല​ജ, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. പ​റ​വൂ​ർ ക​വ​ല-​തോ​ട്ട​യ്ക്കാ​ട്ടു​ക​ര ഭാ​ഗ​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts