വല്ലാത്ത പഴക്കം തന്നെ..!  ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞ് മാറ്റിയ പഴകിയ മത്‌സ്യം പിടിച്ചെടുത്തു നശിച്ചു; മത്സ്യമാർക്കറ്റുകളിലെ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ

ക​രു​നാ​ഗ​പ്പ​ള്ളി :ആ​രോ​ഗ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ വരുംദിവസങ്ങളിലും പരിശോധന തുടരും. ഇന്നലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ഴു​വ​രി​ച്ച​മ​ത്സ്യ​വും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ മ​ത്സ്യ​വും ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ക​ന്നേ​റ്റി​ക്കു സ​മീ​പ​മു​ള്ള മാ​ർ​ക്ക​റ്റ്, മൂ​ന്നാം​മൂ​ട്, ആ​ലും​മൂ​ട് , പു​തി​യ​കാ​വ് എ​ന്നീ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ക​ന്നേ​റ്റി​ക്ക് സ​മീ​പ​മു​ള്ള മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും പു​ഴു​വ​രി​ച്ച​തും കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന​തു​മാ​യ 38 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. പു​തി​യ​കാ​വ് മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന സം​ഘം എ​ത്തു​ന്ന​ത​റി​ഞ്ഞ് പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ ചെ​റി​യ മു​റി​ക്കു​ള്ളി​ലേ​ക്ക് മാ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​തും പ​രി​ശോ​ധ​നാ സം​ഘം പി​ടി​ച്ചെ​ടു​ത്തു.14 കി​ലോ മ​ത്സ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.​പു​തി​യ​കാ​വി​ലെ മാ​ർ​ക്ക​റ്റി​ൽ നി​ന്നും ഒ​രു കി​ലോ ക​രി​മീ​ൻ ഫോ​ർമാ​ലി​ൻ രാ​സ​വ​സ്തു ക​ല​ർ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തും പ​രി​ശോ​ധ​നാ സം​ഘം പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. മ​ത്സ്യ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ന്നീ​ട് ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു. ട്രോ​ളി​ംഗ് നി​രോ​ധ​നം ആ​യ​തോ​ടു​കൂ​ടി വ്യാ​പ​ക​മാ​യ രീ​തി​യി​ൽ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളും രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മ​ത്സ്യ​ങ്ങ​ളും വ്യാ​പ​ക​മാ​യി വി​പ​ണി​യി​ൽ എ​ത്തു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും ആ​രോ​ഗ്യ​വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.​
ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ര റാ​ണി – 2 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധന ന​ട​ന്ന​ത്.

ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കി​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ അ​നീ​ഷ​ശ്രീ​ന​ന്ദ്, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഫൈ​സ​ൽ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം, ​ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts