വനിതയും ഞാനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പച്ചക്കള്ളം ! ജനശ്രദ്ധ നേടാന്‍ എന്തു കള്ളം പറയാനും വനിതയ്ക്കു മടിയില്ലെന്ന് തുറന്നു പറഞ്ഞ് റോബര്‍ട്ട്

താനും നടി വനിതയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് നടനും നൃത്തസംവിധായകനുമായ റോബര്‍ട്ട്. ഇത് വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും അവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും റോബര്‍ട്ട് പറയുന്നു.

‘ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. എംജിആര്‍ രജനി കമല്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഞങ്ങളായിരുന്നു പ്രധാനവേഷത്തില്‍ എത്തിയതും. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു.’ റോബര്‍ട്ട് പറയുന്നു.

ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15-20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് പറയുന്നു. ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ മത്സരാര്‍ഥിയാണ് വനിത വിജയകുമാര്‍. ബിഗ് ബോസിലെ വിവാദനായികയും വനിത തന്നെയാണ്. മുന്‍ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വനിതയെ ചോദ്യം െചയ്യാന്‍ തെലങ്കാന പൊലീസ് എത്തിയതിനെത്തുടര്‍ന്ന് സെറ്റില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു.

പരസ്പര ധാരണയോടെ പിരിഞ്ഞ സമയത്തെ കരാറിനു വിരുദ്ധമായി മകളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നു കാണിച്ചാണു വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ് രാജന്‍ പരാതി നല്‍കിയത്. അതേസമയം, അമ്മയ്‌ക്കൊപ്പം കഴിയാനാണു താല്‍പര്യമെന്നു മകള്‍ പൊലീസിനെ അറിയിച്ചതായാണു സൂചന. പ്രമുഖ താര ദമ്പതികളായ വിജയകുമാര്‍- മഞ്ജുള ദമ്പതികളുടെ മകളാണു വനിത. നടന്‍ അരുണ്‍ വിജയ്, വനിതയുടെ സഹോദരനാണ്. ഹിറ്റ്ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വനിത. കോടതി വിധി പ്രകാരം ഭര്‍ത്താവിനൊപ്പമായിരുന്നു മകള്‍. കഴിഞ്ഞ മാസം മകളെ കാണാനെത്തിയ വനിത, ആനന്ദ് രാജ് അറിയാതെ മകളെ തനിക്കൊപ്പം കൊണ്ടുവന്നു. ഇതിനെത്തുടര്‍ന്നാണ് ആനന്ദ് പൊലീസില്‍ പരാതി നല്‍കിയതും പോലീസ് ബിഗ്‌ബോസ് സെറ്റിലെത്തിയതും.

Related posts