റാഞ്ചി അണക്കെട്ടിൽ 8,000 ത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി; അന്വേഷണത്തിന് ഉത്തരവ്

റാ​ഞ്ചി​ അ​ണ​ക്കെ​ട്ടി​ൽ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി. മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞു.

ഗെ​റ്റ​ൽ​സു​ഡ് അ​ണ​ക്കെ​ട്ടി​ൽ മ​ത്സ്യം വ​ള​ർ​ത്തു​ന്ന​തി​നാ​യി വെ​ച്ചി​രു​ന്ന നാ​ല് കൂ​ടു​ക​ളി​ൽ 500 ഗ്രാം ​മു​ത​ൽ ഒ​രു കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള മ​ത്സ്യ​ങ്ങ​ൾ ച​ത്ത​താ​യി ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ അ​രൂ​പ് കു​മാ​ർ ചൗ​ധ​രി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ബാ​ദ​ൽ പ​ത്ര​ലേ​ഖ് ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ബാ​ദ​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി. താ​നും സം​ഘ​വും പ​ക​ൽ സ​മ​യ​ത്ത് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും മ​ത്സ്യം എ​ങ്ങ​നെ ച​ത്തു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു.

ഓ​ക്‌​സി​ജ​ന്‍റെ അ​ഭാ​വം, രോ​ഗ​ങ്ങ​ൾ, മ​ലി​നീ​ക​ര​ണം എ​ന്നി​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങാം. എ​ന്നി​രു​ന്നാ​ലും കൃ​ത്യ​മാ​യ കാ​ര​ണം പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​കു എ​ന്നും​ചൗ​ധ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത്സ്യ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ന് വെ​ള്ള​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് ലി​റ്റ​റി​ന് അ​ഞ്ച് മി​ല്ലി​ഗ്രാ​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​യി​രി​ക്ക​ണം. ലി​റ്റ​റി​ന് മൂ​ന്ന് മി​ല്ലി​ഗ്രാ​മി​ൽ താ​ഴെ​യാ​യാ​ൽ മ​ത്സ്യം ച​ത്തു​പൊ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള മ​ഹേ​ഷ്പൂ​ർ പ്ര​ദേ​ശ​ത്ത് 300 ഓ​ളം മ​ത്സ്യ​ക്കൂ​ടു​ക​ളു​ണ്ടെ​ന്നും ഒ​ന്ന​ര ട​ണ്ണോ​ളം മ​ത്സ്യം അ​വി​ടെ വ​ള​ർ​ത്തു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ അ​വ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​ണെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു.

 

Related posts

Leave a Comment