കോർപ്പറേഷനിലും നഗരസഭകളിലും വി​ജി​ല​ൻ​സ് മിന്നൽ പരിശോധന;  നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് ഓഫീസർ

കൊല്ലം: വി​ജി​ല​ൻ​സ് ദ​ക്ഷി​ണ​മേ​ഖ​ല പോ​ലീ​സ് സൂ​പ്ര​ണ്ട ് ആ​ർ. ജ​യ​ശ​ങ്ക​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം കൊ​ല്ലം വി​ജി​ല​ൻ​സ് ഡെ​പ്യു​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട ് അ​ശോ​ക കു​മാ​റിന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ്, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പ​ര​വൂ​ർ, ക​രു​നാ​ഗ​പ്പ​ള്ളി മു​ൻ​സി​പ്പാ​ലി​റ്റി ഓ​ഫീ​സു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​.

പ​രി​ശോ​ധ​ന​യി​ൽ ജനുവരി ഒന്നു മു​ത​ൽ കഴിഞ്ഞ മൂന്നു വ​രെ 3,301 ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് അ​പേ​ക്ഷ​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യി കാ​ലാ​വ​ധി ക​ഴി​ഞ്ഞ 385 അ​പേ​ക്ഷ​ക​ൾ പെ​ൻ​ഡിം​ഗ് ഉ​ള്ള​താ​യും, കെ​ട്ടി​ട നി​ർ​മ്മാ​ണ​ങ്ങ​ളു​ടെ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ​ങ്കേ​തം സോ​ഫ്റ്റ് വെയ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും കൃ​ത്യ​മാ​യി നോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി കാ​ണാ​ത്ത​താ​യും കണ്ടെത്തി.

സേ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 15 ദി​വ​സ​ത്തി​നു​ള്ള തീ​ർ​പ്പാ​ക്കേ​ണ്ട ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കി കാ​ണു​ന്നി​ല്ല​യെ​ന്നും, ര​ജി​സ്റ്റ​റു​ക​ളും, ഫ​യ​ലു​ക​ളും യ​ഥാ​വി​ധി സൂ​ക്ഷി​ച്ചു​കാ​ണു​ന്നി​ല്ലാ​യെ​ന്നും ക​ണ്ടെത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​എം. ജോ​സ്, പ്ര​മോ​ദ് കൃ​ഷ്ണ​ൻ, അ​ൽ​ജ​ബാ​ർ, സൂ​ധീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രും അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ​മാ​രാ​യ വി​നോ​ദ്, യേ​ശു​ദാ​സ്, സ​ന്തോ​ഷ്, ര​ഘു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​യ മ​നോ​ജ്, സു​നി​ൽ​കു​മാ​ർ, ശി​വ​കു​മാ​ർ, ജ​യ​കു​മാ​ർ, ജോ​ണ്‍​സ​ണ്‍ പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള പെ​ർ​മി​റ്റി​നാ​യി അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ന്ന സ​മ​യം കൈ​ക്കൂ​ലി ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ട ി അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സം വ​രു​ത്താ​റു​ള്ള​താ​യും നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള പെ​ർ​മി​റ്റ് ന​ൽ​കി വ​രു​ന്ന​താ​യു​മു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇവിടങ്ങളിലും നടത്തിയത്.

Related posts