കു​ടി​വെ​ള്ളം മു​ട്ടി​ച്ചു; പാ​ലാ ളാ​ലം തോ​ട്ടി​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ത്തി മീ​ന്‍​പി​ടി​ത്തം

പാ​ലാ: ളാ​ലം തോ​ട്ടി​ലെ തേ​റ്റാ​നി ചെ​ക്കു​ഡാ​മി​ലും ചീ​മ്പ​നാ​ല്‍ ചെ​ക്ഡാ​മി​ലും രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ത്തി മീ​ന്‍​പി​ടി​ച്ച​തു മൂ​ലം നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി. മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി വെ​ള്ളം മ​ലി​ന​മാ​യി.

നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സും ഹെ​ല്‍​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വെ​ള​ളം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കു​ളി​ക്കു​ന്ന​തി​നും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം വ​ലി​യ തോ​തി​ല്‍ മ​ലി​ന​മാ​യ​തോ​ടെ ചെ​ക്കു​ഡാം തു​റ​ന്നു.

ഇ​തോ​ടെ സ​മീ​പ​ത്തെ കി​ണ​റു​ക​ൾ വ​റ്റി. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ അ​ത്യാ​വ​ശ്യ​ത്തി​നു​പോ​ലും വെ​ള്ളം കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ്ര​വൃ​ത്തി ജ​ന​ങ്ങ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. ‌തോ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ‍​യു​ന്നു. തോ​ട്ടി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളി​ൽ ച​വ​ട്ടി ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്.

അ​റ​വു​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നി​ര​ന്ത​രം റോ​ഡി​ലും തോ​ടി​ന്‍റെ ക​ര​യി​ലും ഉ​പേ​ക്ഷി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മു​ന്‍​പും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വെ​ള്ളം മ​ലി​ന​മാ​ക്കി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment