വഴിമറച്ചുള്ള പൊ​തു​സ്ഥ​ല​ത്തെ പ്ര​ചാ​ര​ണ​ബോ​ർ​ഡു​ക​ൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ  അപകടഭീഷണിയാകുന്നു

തൃ​ക്ക​രി​പ്പൂ​ർ: പൊ​തു​സ്ഥ​ല​ത്തെ പ്ര​ത്യേ​കി​ച്ച് വൈ​ദ്യു​ത തൂ​ണു​ക​ളി​ലെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു ന​ട​പ​ടി​യും ചെ​ല​വ് സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ലു​മൊ​ക്കെ ന​ട​ന്ന തൃ​ക്ക​രി​പ്പൂ​രി​ലെ തി​ര​ക്കേ​റി​യ ക​വ​ല​യി​ൽ അ​പ​ക​ട ഭീ​തി​യു​ണ്ടാ​ക്കു​ന്ന ബോ​ർ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു.

ത​ങ്ക​യം ബൈ​പാ​സി​ലേ​ക്ക് ക​യ​റു​ന്ന മു​ക്കി​ലാ​ണ് ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും തൊ​ട്ട​ടു​ത്ത ഓ​ട്ടോ സ്റ്റാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭീ​ഷ​ണി ആ​വു​ന്ന ത​ര​ത്തി​ൽ വൈ​ദ്യു​ത തൂ​ണി​ൽ കൂ​റ്റ​ൻ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ തൂ​ക്കി​യി​ട്ടു​ള്ള​ത്.

മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വേ​ഗ​ത​യി​ൽ എ​ത്തി​ച്ചേ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ എ​ത്തു​മ്പോ​ഴാ​ണ് ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ നി​ന്നും ഓ​ട്ടോ നി​ൽ​ക്കു​ന്ന​ത് കാ​ണു​ക. അ​തോ​ടൊ​പ്പം ഇ​തി​നു സ​മീ​പ​ത്താ​യി ഉ​ള്ള ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​വ​രും ബോ​ർ​ഡ് മ​റ മൂ​ലം അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കെ​എ​സ്എ​ബി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts