ഞങ്ങളെ കൊല്ലരുതേ..! വാ​ഹ​ന​ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​മ​റ​ച്ചു മീ​ഡി​യ​നി​ൽ കാ​ടും ബോ​ർ​ഡു​ക​ളും; പ​രാ​തി​ക​ൾ ന​ൽ​കി​ട്ടും നടപടിയെടുക്കാതെ അധികൃതർ

അ​രൂ​ർ: അ​രൂ​ർ മേ​ഖ​ല​യി​ലെ മീ​ഡി​യ​നി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തും കാ​ടു വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തും കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി. വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ദൂ​ര​ക്കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ന്ന​താ​ണു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. പ​ല​വ​ട്ടം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​ട്ടും മീ​ഡി​യ​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

അ​രൂ​രി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പൂ​ച്ചാ​ക്ക​ൽ, ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ റോ​ഡി​ന് ഇ​രു​വ​ശ​വും പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത​ക്കാ​ർ​ക്കും ഒ​രു പോ​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

Related posts