ഇ​തൊ​ക്കെ ആ​കാ​ശ​ത്തൂ​ടെ എ​ങ്ങ​നെ​യാ കു​ഞ്ഞേ പ​റ​ക്കു​ന്ന​ത്; ദേ ​ഇ​പ്പൊ കാ​ട്ടി​ത്ത​രാ​മെ​ന്ന് കൊ​ച്ചു മ​ക​ൻ; മു​ത്ത​ശ്ശി​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റ്റി കൊ​ച്ചു​മ​ക​ൻ; വീ​ഡി​യോ കാ​ണാം

ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് പ്രാ​യ​മി​ല്ലെ​ന്നാ​ണ​ല്ലോ പൊ​തു​വെ പ​റ​യു​ന്ന​ത്. ന​മ്മ​ൾ കു​ഞ്ഞു​ങ്ങ​ൾ ആ​യി​രി​ക്കു​ന്പോ​ൾ മാ​താ​പി​താ​ക്ക​ളോ​ടും മു​ത്ത​ശ്ശി​മാ​രോ​ടും മു​ത്ത​ശ്ച​നോ​ടു​മൊ​ക്കെ ന​മ്മു​ടെ കു​ഞ്ഞു കു​ഞ്ഞ് ആ​ഗ്ര​ഹ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​റി​ല്ലേ. അ​വ​രെ​ക്കൊ​ണ്ട് ക​ഴി​യു​ന്ന രീ​തി​യി​ൽ അ​തെ​ല്ലാം സാ​ധി​ച്ചു​കൊ​ടു​ക്കാ​ൻ‌ അ​ന്നൊ​ക്കെ അ​വ​ർ ശ്ര​മി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. വ​ലു​താ​യ ശേ​ഷം എ​ന്നെ​ങ്കി​ലും അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ എ​ന്താ​ണെ​ന്ന് എ​പ്പോ​ഴെ​ങ്കി​ലും നി​ങ്ങ​ൾ തി​രി​ച്ച് ചോ​ദി​ച്ചി​ട്ടു​ണ്ടോ? എ​ന്നാ​ൽ ചോ​ദി​ക്ക​ണം.

ന​മ്മ​ളെ വ​ള​ർ​ത്തു​ന്ന തി​ര​ക്കി​ൽ അ​വ​രൊ​ക്കെ അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മൊ​ക്കെ ചി​ല​പ്പോ​ൾ മ​റ​ന്ന് പോ​യി​ട്ടു​ണ്ടാ​കും. പ​റ്റു​ന്ന പോ​ലെ അ​വ​യി​ൽ ചി​ല​തൊ​ക്കെ സാ​ധി​ച്ചു കൊ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ര​വി​രാ​ജ് രാ​ജ് പു​രോ​ഹി​ത് എ​ന്ന യു​വാ​വാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. ര​വി​രാ​ജി​നോ​ട് ത​ന്‍റെ മു​ത്ത​ശ്ശി രാ​വി​ലെ ഒ​രു ചോ​ദ്യം ചോ​ദി​ച്ചു. അ​ത​വ​നെ വ​ല്ലാ​തെ മ​ന​സി​ൽ അ​ല​ച്ചി​ൽ ഉ​ണ്ടാ​ക്കി. ഉ​ച്ച ആ​യ​പ്പോ​ൾ അ​താ മു​ത്ത​ശ്ശി ചോ​ദി​ച്ച കാ​ര്യം സ​ഫ​ലീ​ക​രി​ച്ചി​രി​ക്കു​ന്നു ര​വി.

ഇ​നി ചോ​ദ്യം എ​ന്താ​ണെ​ന്ന് നോ​ക്കാം, രാി​ലെ വീ​ടി​നു പു​റ​ത്തേ​ക്ക് നോ​ക്കി നി​ന്ന മു​ത്ത​ശ്ശി ആ​കാ​ശ​ത്തി​ലൂ​ടെ ഒ​രു വി​മാ​നം പ​റ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​തെ​ങ്ങ​നെ​യാ​ണ് പ​റ​ക്കു​ന്ന​തെ​ന്ന് ര​വി​രാ​ജി​നോ​ട് മു​ത്ത​ശ്ശി വ​ള​രെ ജി​ജ്ഞാ​സ​യോ​ടെ തി​ര​ക്കി. അ​ത് കേ​ട്ട​തും അ​വ​ൻ ഫ്ലൈ​റ്റ് ടി​ക്ക​റ്റ് ബു​ക്ക്ചെ​യ്തു.

അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം മു​ത്ത​ശ്ശി​യേ​യും​കൊ​ണ്ട് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​വി​ടെ ചെ​ന്ന​പ്പോ​ഴാ​ണ് മു​ത്ത​ശ്ശി ശ​രി​ക്കും ഞെ​ട്ടി​പ്പോ​യ​ത്. വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ വേ​ണ്ടി​യാ​ണ് ത​ന്നെ കൊ​ച്ചു​മ​ക​ൻ കൂ​ട്ടി​ക്കൊ​ണ്ട് വ​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ അ​വ​ർ വി​മാ​ന​ന​ത്തി​ൽ ക​യ​റു​ന്ന​തും അ​വി​ടെ ഇ​രു​ന്നു​ള്ള കാ​ഴ്ച​ക​ൾ വീ​ക്ഷി​ക്കു​ന്ന​തു​മെ​ല്ലാം ര​വി​രാ​ജ് വീ​ഡി​യോ ആ​യി പ​ക​ർ​ത്തി. എ​ന്താ​യാ​ലും വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. എ​ല്ലാ മ​നു​ഷ്യ​രും ക​ണ്ടു പ​ഠി​ക്കേ​ണ്ട് വ്യ​ക്തി​ത്വ​മാ​ണ് ര​വി​രാ​ജി​ന്‍റെ എ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു.

 

Related posts

Leave a Comment