അവധികൾക്കു ശേഷം നാളെ സ്കൂൾ തുറക്കും ; 3120 കു​ട്ടി​ക​ൾ ക്യാമ്പുകളിൽ; കുട്ടികളെ എങ്ങനെ സ്കൂളിലേക്ക് അയയ്ത്തുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കും ഓ​ണാ​വ​ധി​ക്കും​ശേ​ഷം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും. ആ​റ​ന്മു​ള ജ​ലോ​ത്സ​വം ഉ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ള​ത്തെ പ്രാ​ദേ​ശി​കാ​വ​ധി റ​ദ്ദാ​ക്കി​യ​തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നാ​ളെ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം. എ​ന്നാ​ൽ പ്ര​ള​യ​ദു​രി​തം ഇ​നി വി​ട്ടു​മാ​റാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ എ​ങ്ങേ​നെ സ്കൂ​ളു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.

ത​ന്നെ​യു​മ​ല്ല, ഏ​റെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ്ഥി​തി വേ​റെ​യും.88 ക്യാ​ന്പു​ക​ളാ​ണ ്ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ 4354 കു​ടും​ബ​ങ്ങ​ളി​ലെ 16,638 ആ​ളു​ക​ളെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 3120 കു​ട്ടി​ക​ളു​ണ്ട്. 1585 ആ​ണ്‍​കു​ട്ടി​ക​ളും 1535 പെ​ണ്‍​കു​ട്ടി​ക​ളും ക്യാ​ന്പു​ക​ളി​ലാ​ണ്.

പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി ലെ ​കു​ട്ടി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കി​നും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. പാ​ഠ​പു​സ്ത​ക​ങ്ങ​ളും നോ​ട്ട്ബു​ക്കു​ക​ളും അ​ട​ക്ക​മു​ള്ള​വ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ അ​തി​ന്‍റെ മ​നോ​വ്യ​ഥ​യി​ലാ​ണ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു.

സ്കൂ​ളു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന ജോ​ലി​ക​ൾ ശ്ര​മ​ദാ​ന​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത് ഇ​ന്നു പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നാ​ളെ​ത്ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യ​സ​വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​ക​ൾ. എ​ന്നാ​ൽ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലെ ആ​ളു​ക​ളെ എ​വി​ടേ​ക്ക് മാ​റ്റു​മെ​ന്ന​തി​ലും വെ​ള്ളം ക​യ​റി​യ സ്കൂ​ളു​ക​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന​തി​ലും ആ​ശ​ങ്ക​യു​ണ്ട്.

സ്കൂ​ളു​ൾ​ക്കു പ​ക​രം ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പൊ​തു​കെ​ട്ടി​ട​ങ്ങ​ൾ, അ​ട​ച്ചി​ട്ട വീ​ടു​ക​ൾ എ​ന്നി​വ​യാ​ണ് അ​ധി​കൃ​ത​ർ തേ​ടു​ന്ന​ത്. വീ​ടു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​ട​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ആ​റ·ു​ള​യി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും വീ​ടു​ക​ളു​ടെ ശൂ​ചീ​ക​ര​ണം എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല. പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി അ​ക​പ്പെ​ട്ട വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല.

പു​തു​ജീ​വി​ത​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​കാ​ത്ത​തി​നാ​ൽ പ​ല​രും താ​മ​സം തു​ട​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ70 ക്യാ​ന്പു​ക​ളും തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ്. 3662 കു​ടും​ബ​ങ്ങ​ളി​ലെ14479 ആ​ളു​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും വെ​ള്ളം ഇ​റ​ങ്ങാ​ത്ത സ്ഥ​ല​ങ്ങ​ളു​ണ്ട്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ 14 ക്യാ​ന്പു​ക​ളി​ലാ​ണ് 662 കു​ടും​ബ​ങ്ങ​ളി​ലെ 2068ആ​ളു​ക​ളാ​ണു​ള്ള​ത് റാ​ന്നി താ​ലൂ​ക്കി​ൽ നാ​ല് ക്യാ​ന്പു​ക​ളി​ലാ​യി 30 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു​ണ്ട്. ‌

Related posts