മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ്‌​കൂ​ളു​ക​ള്‍ ന​ല്‍​കി​യ​ത് 13 കോ​ടി​ രൂ​പ; കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ. ഗേ​ള്‍​സ് വിഎച്ച്​എ​സ്‌​എ​സ് സ്‌​കൂ​ൾ നൽകിയത് പത്തുലക്ഷം രൂപ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത് 12.80 കോ​ടി രൂ​പ. ര​ണ്ടു ദി​വ​സ​മാ​യി ഒ​ന്നു​മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച തു​ക സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ലി​ല്‍ ബുധനാഴ്ച വൈകുന്നേരം ആറു വരെ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കാ​ണി​ത്.

ആ​കെ 12862 സ്‌​കൂ​ളു​ക​ളാ​ണ് തു​ക സം​ഭാ​വ​ന ചെ​യ്ത​ത്. ഇ​തി​ല്‍ എൽപി മു​ത​ല്‍ ഹൈ​സ്‌​കൂ​ള്‍ വ​രെ​യു​ള്ള 10,945 സ്‌​കൂ​ളു​ക​ളും, 1705 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, ​വിഎ​ച്ച്എ​സ്എ​സ്, 212 സിബിഎസ്ഇ, ​ഐ​സിഎ​സ്ഇ സ്‌​കൂ​ളു​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക (10.05 ല​ക്ഷം) നൽകി​യ​ത് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ. ഗേ​ള്‍​സ് വിഎച്ച്​എ​സ്‌​എ​സ് സ്‌​കൂ​ളും ജി​ല്ല മ​ല​പ്പു​റ​വു​മാ​ണ് (2.10 കോ​ടി). പ​ല സ്‌​കൂ​ളു​ക​ളും അ​പ്‌​ഡേ​റ്റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ തു​ക ഇ​നി​യും കൂ​ടും. പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളേ​യും ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ഭി​ന​ന്ദി​ച്ചു.

Related posts