സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഇ​ന്ന് ടി​ക്ക​റ്റി​ല്ല, പ​ക​രം ബ​ക്ക​റ്റ്; ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള  സം​സ്ഥാ​ന​ത്തെ പ​തി​നാ​യി​ര​ത്തോ​ളം ബ​സു​കൾ ഇന്ന് പ്രളയബാധിതർക്കായി  ദുരിതാശ്വാസനിധി തേടി സർവീസ് നടത്തും

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഇ​ന്ന് ടി​ക്ക​റ്റി​ല്ല. പ​ക​രം ബ​ക്ക​റ്റു​ണ്ട്. ഇ​ന്ന് യാ​ത്ര​ക്കാ​ർ ന​ല്കു​ന്ന ഓ​രോ തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള​താ​ണ്.ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ പ​തി​നാ​യി​ര​ത്തോ​ളം ബ​സു​ക​ൾ ഓ​ടു​ന്ന​ത് ടി​ക്ക​റ്റി​ല്ലാ​തെ​യാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ൽ എ​ണ്ണൂ​റി​ല​ധി​കം ബ​സ് ഇ​ന്ന് കാ​രു​ണ്യ​ത്തി​നാ​യി ഓ​ടു​ക​യാ​ണ്.

ഇ​ന്ധ​ന ചെ​ല​വ് ഒ​ഴി​ച്ച് മു​ഴു​വ​ൻ തു​ക​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​വും കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എ​സ്.​സു​രേ​ഷ് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് ടി​ക്ക​റ്റി​ല്ലാ യാ​ത്ര​യ്ക്ക് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പ​ല​രും ടി​ക്ക​റ്റ് തു​ക​യി​ലും കൂ​ടു​ത​ൽ പ​ണം ന​ല്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

കാ​സ​ർ​ഗോഡ് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 30ന് ​ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം 25 ല​ക്ഷം രൂ​പ ല​ഭി​ച്ചി​രു​ന്നു. അ​തു​പോ​ലെ വ​ട​ക​ര താ​ലൂ​ക്കി​ൽ ക​ഴി​ഞ്ഞ 22-ാം തീയതിയിലെ ക​ള​ക്ഷ​ൻ 17 ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ൽ ഇ​ന്ന​ത്തെ വ​രു​മാ​നം താ​ലൂ​ക്ക് ത​ല​ത്തി​ൽ സം​ഭ​രി​ച്ച് ഫെ​ഡ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ക്കും.

ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭി​ക്കു​ന്ന തു​ക​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഡി​ഡി എ​ടു​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യെ ഏ​ൽ​പ്പിക്കും. ഇ​ങ്ങ​നെ വി​വി​ധ ജില്ലക​ളി​ൽ നി​ന്നു വ​രു​ന്ന ഡി​ഡി അ​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് ന​ല്കാ​നാ​ണ് തീ​രു​മാ​നം.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ബ​ക്ക​റ്റ് പ​രി​വി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. അ​വി​ട​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാ​നാ​ണ് നി​ർ​ദേ​ശം. തു​ക സ​മാ​ഹ​രി​ക്ക​ൽ ഏ​തു രീ​തി​യി​ൽ വേ​ണ​മെ​ന്ന് ബ​സ് ഉ​ട​മ​യ്ക്കും ജീ​വ​ന​ക്കാ​ർ​ക്കും തീ​രു​മാ​നി​ക്കാം. ടി​ക്ക​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ൻ പ​റ​യു​ന്ന തു​ക​യ്ക്ക് ടി​ക്ക​റ്റ് ന​ല്കും. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ബ​സു​ക​ളി​ലും ബ​ക്ക​റ്റി​ലാ​ണ് തു​ക ശേ​ഖ​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ജി​ല്ല​യി​ൽ ബ​സ് ജീ​വ​ന​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന​ത്തെ ശ​ന്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. കോ​ട്ട​യ​ത്ത് സ്റ്റാ​ൻ​ഡ് പി​രി​വും ഇ​ന്ന് ഇ​ല്ല.

Related posts