സ​ഹോ​ദ​രി ഭ​ക്ഷ​ണം മോ​ഷ്ടി​ക്കു​ന്നു, ഗ​തി​കെ​ട്ടാ​ൽ പി​ന്നെ എ​ന്തു ചെ​യ്യും! ടാറ്റമിന്‍റെപ്ര​വൃ​ത്തി ശ​രി​യാ​ണെ​ന്നും തെ​റ്റാ​ണെ​ന്നും പ​റ​യു​ന്ന​വ​രും നി​ര​വ​ധി​

ല​ണ്ട​നി​ലെ ഒ​രു ശി​ൽ​പ വി​ദ്യാ​ർ​ഥി​യാ​ണ് ടാ​റ്റം പാ​ർ​ഡ​ൻ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ടാറ്റം ഇ​പ്പോ​ൾ താ​ര​മാ​ണ്.

ടാറ്റമിന്‍റെപ്ര​വൃ​ത്തി ശ​രി​യാ​ണെ​ന്നും തെ​റ്റാ​ണെ​ന്നും പ​റ​യു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

ഇ​ങ്ങ​നെ ചെ​യ്യാ​മോ

ടാ​റ്റ​മി​ന്‍റെ സ​ഹോ​ദ​രി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളെ​ല്ലാം മോ​ഷ്ടി​ച്ചു ഭ​ക്ഷി​ക്കു​ക​യാ​ണ്. ടാ​റ്റം എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​നാ​യി ഫ്രി​ഡ്ജ് തു​റ​ക്കു​ന്പോ​ൾ അ​തി​ൽ ഒ​ന്നും ഉ​ണ്ടാ​കി​ല്ല.

കു​റെ നാ​ളു​ക​ളാ​യി ഇ​താ​ണ് അ​വ​സ്ഥ. ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണം എ​ന്ന് ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും കു​റ​ച്ചു നാ​ളാ​യി. ഒ​ടു​വി​ൽ അ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തി.

മു​ള​ക്, മു​ള​പ്പി​ച്ച ഉ​ള്ളി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​ച്ച​ക്ക​റി​ക​ൾ രു​ചി​ക​ര​മാ​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളാ​യ ഡോ​ണ​റ്റ്, ബി​സ്ക്ക​റ്റ്, പേ​സ്ട്രി എ​ന്നി​വ​യാ​ക്കി മാ​റ്റി​ക്കൊ​ണ്ടാ​ണ് അ​വ​ളു​ടെ സ​ഹോ​ദ​രി​ക്ക് പ​ണി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്!

ശി​ൽ​പ്പി​യ​ല്ലേ…

“അ​വ​ൾ എ​ന്‍റെ ചോ​ക്ലേ​റ്റ് മു​ക്കി​യ സ്ട്രോ​ബെ​റി എ​ടു​ക്കു​മാ​യി​രു​ന്നു. അ​തി​നാ​ൽ ബ്ര​സ​ൽ​സി​ൽ (പേ​സ്ട്രീ)​മു​ള​പ്പി​ച്ച ഉ​ള്ളി ഒ​ളി​പ്പി​ക്കാ​നു​ള്ള ആ​ദ്യ​ത്തെ ആ​ശ​യം ത​നി​ക്ക് കി​ട്ടി​യെ​ന്ന് ടാ​റ്റം ടി​ക് ടോ​ക്കി​ൽ പ​ല​ഹാ​ര​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ​ക്കാ​പ്പം പ​ങ്കി​ട്ടി​രു​ന്നു.

അ​തി​ൽ ഒ​രു മ​സാ​ല മു​ള​കും, ഒ​രു ബാ​ർ​ബ​ൺ ബി​സ്ക​റ്റും ഒ​രു ഉ​ള്ളി​യും ഡോ​ന​റ്റിനാ​യി രൂ​പ​പ്പെ​ടു​ത്തി​യ ഒ​രു റിം​ഗും ഉ​ണ്ടാ​യി​രു​ന്നു.​

ഈ പ്ര​ക്രി​യ​യു​ടെ ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ ഭാ​ഗം ന​ല്ലൊ​രു ഫു​ഡ് ഡൈ ​ക​ള​ർ ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ്. അ​തു​ണ്ടെ​ങ്കി​ൽ എ​നി​ക്ക് ഭ​ക്ഷ​ണ ശി​ൽ​പ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര യാ​ഥാ​ർ​ത്ഥ്യ​ബോ​ധ​മു​ള്ള​താ​ക്കാ​ൻ ക​ഴി​യും.​

പ​ക്ഷേ മോ​ഡ​ലു​ക​ൾ ഉ​ണ്ടാ​ക്കി പെ​യി​ന്‍റ് ചെ​യ്ത് ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ പ​ല​പ്പോ​ഴും ധാ​രാ​ളം സ​മ​യം വേ​ണ്ടി വ​ന്നു​വെ​ന്നും ടാ​റ്റം പ​റ​ഞ്ഞു.

അ​ച്ഛ​നും പ​ണി​കി​ട്ടി

സു​ഹൃ​ത്തു​ക്ക​ളെ​യൊ​ന്നും ടാ​റ്റ​മി​ന് ഈ ​ത​ട്ടി​പ്പി​ലൂ​ടെ പ​റ്റി​ക്കാ​ൻ പ​റ്റി​യി​ട്ടി​ല്ല. കാ​ര​ണം അ​വ​രി​ൽ പ​ല​രും എ​ന്‍റെ വീ​ഡി​യോ​ക​ൾ ക​ണ്ടി​ട്ടു​ണ്ട്.

പ​ക്ഷേ ഒ​രു ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് പ​ണി​കി​ട്ടി​യി​രി​ക്കു​ന്ന അ​ച്ഛ​നെ​യാ​ണ് ക​ണ്ട​ത്. ഭാ​ഗ്യ​വ​ശാ​ൽ അ​ച്ഛ​ൻ ഡോ​ണ​റ്റി​ൽ ക​ടി​ച്ചി​ല്ല.

“ഞാ​ൻ ജോ​ലി ചെ​യ്യു​ന്ന മേ​ശ​പ്പു​റ​ത്ത് ഉ​പേ​ക്ഷി​ക്കു​ന്ന ഏ​ത് ഭ​ക്ഷ​ണ​വും ഇ​പ്പോ​ൾ സം​ശ​യ​ത്തോ​ടെ​യാ​ണ് വീ​ട്ടി​ലെ​ല്ലാ​വ​രും കാ​ണു​ന്ന​ത്.

അ​തി​നാ​ൽ എ​ന്‍റെ വീ​ട്ടി​ൽ ആ​രും ആ​ദ്യം തു​റ​ന്നു നോ​ക്കാ​തെ ഒ​ന്നും ക​ഴി​ക്കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാ​മെ​ന്നും ടാ​റ്റം പ​റ​യു​ന്നു.

ക്രൂ​ര​മാ​യ ശി​ക്ഷ

“ഇ​തു​വ​രെ ഉ​ണ്ടാ​ക്കി​യ​തി​ൽ എ​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് മു​ള​പ്പി​ച്ച ഉ​ള്ളി വെ​ച്ച പേസ്ട്രീയാണ്. കാ​ര​ണം അ​ത് ക​ണ്ടാ​ൽ യാ​ഥാ​ർ​ഥ​മാ​ണെ​ന്നു തോ​ന്നു​മാ​യി​രു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ അ​ത് നി​ർ​മി​ക്കു​ന്ന​ത് ഞാ​ൻ ആ​സ്വ​ദി​ച്ചു.​ടാ​റ്റ​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ണ്ട്,.

പ​ല​രും ‘ക്രൂ​ര​വും അ​സാ​ധാ​ര​ണ​വു​മാ​യ ശി​ക്ഷ’ എ​ന്നാ​ണ് ഈ ​പ്ര​വ​ർ​ത്തി​ക​ളെ വി​ളി​ക്കു​ന്ന​ത്.

Related posts

Leave a Comment