നാ​ളെ സ്നേ​ഹ​ത്തി​ന്‍റെ നാ​ളി​ൽ ആ​രും വി​ശ​ന്നി​രി​ക്ക​രു​ത്…! സ്നേഹ ഊണുമായി നാ​ളെ അ​വ​രെ​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: നാ​ളെ സ്നേ​ഹ​ത്തി​ന്‍റെ നാ​ളി​ൽ ആ​രും വി​ശ​ന്നി​രി​ക്ക​രു​തെ​ന്ന വേ​റി​ട്ട ചി​ന്ത​യു​മാ​യി തൃ​ശൂ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളി​ലെ സോ​ൾ ആ​ൻ​ഡ് ബ്ല​ഡ് സെ​ൽ കൂ​ട്ടാ​യ്മ സ്്നേ​ഹ ഉൗ​ണു​മാ​യി വാ​ല​ന്‍റൈ​ൻ​സ് ഡേ​യി​ൽ ന​ഗ​ര​ത്തി​ലെ​ത്തും.

ഇ​ത്ത​വ​ണ​ത്തെ സ്നേ​ഹം ഒ​രു പൊ​തി​ച്ചോ​റി​ലൂ​ടെ​യാ​ക​ട്ടെ​യെ​ന്നാ​ണ് ഈ ​കൂ​ട്ടാ​യ്മ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഗീ​തം പൊ​ഴി​ക്കു​ന്ന വാ​ല​ന്‍റൈൻ​സ് കാ​ർ​ഡി​നേ​ക്കാ​ളും വാ​ടി​പ്പോ​കു​ന്ന പ​നി​നീ​ർ​പൂ​ക്ക​ളേ​ക്കാ​ളും വി​ശ​ക്കു​ന്ന ഒ​രു വ​യ​റി​ന് ഒ​രു പി​ടി അ​ന്നം കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ്നേ​ഹ​മെ​ന്ന് ഈ ​കു​ട്ടി​ക​ൾ കാ​ണി​ച്ചു ത​രി​ക​യാ​ണ്.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ൽ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് നാ​ളെ വാ​ല​ന്ൈ‍​റ​ൻ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വി​ലും മ​റ്റും ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ന​ൽ​കു​ക.

200 പൊ​തി​ച്ചോ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​യ്യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ക. കൂ​ട്ടാ​യ്മ​യി​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്നും പൊ​തി​ച്ചോ​റു​ക​ൾ ശേ​ഖ​രി​ച്ച് ന​ഗ​ര​ത്തി​ലെ​ത്തി അ​ത് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് വി​ത​ര​ണം ചെ​യ്യും.

കോ​ള​ജി​ലെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്നേ​ഹ ഉൗ​ണെ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് പൊ​തി​ച്ചോ​റു​ക​ൾ ത​രാ​ൻ സ​ന്ന​ദ്ധ​രാ​യെ​ങ്കി​ലും 200 എണ്ണ​മാ​യ​പ്പോ​ൾ അ​തി​ൽ കൂ​ടു​ത​ൽ വേ​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ഈ ​കൂ​ട്ടാ​യ്മ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പൊ​തി​ച്ചോ​റു​ക​ൾ ആ​ക്ട്സി​ന്‍റെ സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കാ​റു​ണ്ട്.

വി​ശ​ന്നി​രി​ക്കു​ന്ന​വ​ർ വ​യ​റു നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് പു​ഞ്ചി​രി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന ഭം​ഗി​യാ​ണ് വാ​ല​ന്ൈ‍​റ​ൻ​സ് ദി​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മെ​ന്ന് ഈ ​കു​ട്ടി​ക​ൾ പ​റ​യു​ന്നു.

അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ​നി​നീ​ർ​പൂ​ക്ക​ൾ ഇ​വ​ർ​ക്കു ന​ൽ​കാം….

Related posts

Leave a Comment