ഫ്ളെ​ക്സും ക​ട്ടൗ​ട്ടും ഉ​യ​ർ​ത്താ​തെ  ഫു​ട്ബോ​ൾ ല​ഹ​രി​യി​ൽ ര​ക്ത​ദാ​ന ഷൂ​ട്ടൗ​ട്ട് മ​ത്സ​രം

തൃ​ശൂ​ർ: ഫ്ളെ​ക്സും ക​ട്ടൗ​ട്ടും ഉ​യ​ർ​ത്താ​തെ ര​ക്ത​ദാ​നം ന​ട​ത്തി ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളെ വ​ര​വേ​റ്റ് യു​വ​ജ​ന​ങ്ങ​ൾ വേ​റി​ട്ട മാ​തൃ​ക​യാ​യി. ഇ​ഷ്ട​ടീ​മു​ക​ളു​ടെ ജേ​ഴ്സി​യ​ണി​ഞ്ഞെ​ത്തി​യ ആ​രാ​ധ​ക​ർ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് ര​ക്ത​ദാ​ന ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി​യ​ത്.

മ​ത്സ​രം ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ച​യ്തു. 58 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ പി.​ജെ.​സ്റ്റൈ​ജു മ​ത്സ​ര​ത്തി​ലെ ജേ​താ​വാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി അ​തി​രൂ​പ​ത സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് കൊ​ര​ട്ടി ഇ​ൻ​ഫോ​പാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​മി ജോ​ണ്‍​സ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച ര​ക്ത​ദാ​ന വ​നി​താ​താ​ര​മാ​യി വെ​സ്റ്റ് മ​ങ്ങാ​ട് സെ​ന്‍റ് ജോ​സ​ഫ് ആ​ന്‍റ് സെ​ന്‍റ് സി​റി​ൾ​ഫ് സ്കൂ​ൾ അ​ധ്യാ​പി​ക അ​ന്പി​ളി പീ​റ്റ​റേ​യും മി​ക​ച്ച ര​ക്ത​ദാ​ന ക്ല​ബാ​യി കൂ​നം​മൂ​ച്ചി വൈ​ഫൈ ക്ല​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.ത​ങ്ങ​ൾ കാ​ണി​ച്ചു ത​ന്ന ഈ ​മാ​തൃ​ക പി​ന്തു​ട​ർ​ന്ന് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ലോ​ക​ക​പ്പ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ക്ത​ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് ക​ണ്‍​വീ​ന​ർ ബി​ൻ​സ് ത​രി​യ​ൻ പ​റ​ഞ്ഞു. ലി​യോ​ണ്‍, എ​ഡ്വി​ൻ, നി​ഖി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts