അമ്മയുടെ വാക്കുകള്‍..! കാ​ഴ്ച​യി​ല്ലാ​ത്ത മ​ക​നു ഫു​ട്ബോ​ൾ വി​വ​രി​ച്ച് ന​ൽ​കി​യ സി​ൽ​വി​യ​യ്ക്ക് ഫാ​ൻ പു​ര​സ്കാ​രം

റോം: ​കാ​ഴ്ച​യി​ല്ലാ​ത്ത മ​ക​നു ഫു​ട്ബോ​ൾ വി​വ​രി​ച്ച് ന​ൽ​കി​യ ബ്ര​സീ​ലു​കാ​രി സി​ൽ​വി​യ ഗ്രീ​ക്കോ​യ്ക്ക് ഫി​ഫ​യു​ടെ ഫാ​ൻ പു​ര​സ്കാ​രം. കാ​ഴ്ച​യി​ല്ലാ​ത്ത, ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​ൻ നി​ക്കോ​ളാ​സി​ന് ക​ളി ആ​വേ​ശം അ​ല്പം പോ​ലും ചോ​രാ​തെ വി​വ​രി​ച്ച് ന​ൽ​കു​ന്ന സി​ൽ​വി​യ​യു​ടെ ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന ഈ ​അ​മ്മ​യേ​യും മ​ക​നെ​യും ഫി​ഫ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു.

ജന്മനാ കാ​ഴ്ച​യി​ല്ലാ​ത്ത നി​ക്കോ​ളാ​സി​ന്‍റെ ഇ​ഷ്ട​ടീ​മാ​യ പാ​ൽ​മെ​യ്റാ​സ് ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്പോ​ഴെ​ല്ലാം ആ ​അ​മ്മ അ​വ​നെ​യും കൂ​ട്ടി സ്റ്റേ​ഡി​യ​ത്തി​ൽ​വ​രും. നി​ക്കോ​ളാ​സി​ന് അ​ക​ക്ക​ണ്ണാ​യി മാ​റി​യ ഗ്രീ​ക്കോ ക​ളി​യു​ടെ ഓ​രോ നി​മി​ഷ​വും ചെ​റി​യ കാ​ര്യ​ങ്ങ​ൾ​പോ​ലും വി​ട്ടു​പോ​കാ​തെ അ​വ​നെ ധ​രി​പ്പി​ക്കും. അ​മ്മ​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ ക​ളി​യ​റി​യു​ന്ന നി​ക്കോ​ളാ​സ് ഗോ​ൾ ആ​ര​വ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ആ​ർ​പ്പു​വി​ളി​ക്കു​ക​യു​മെ​ല്ലാം ചെ​യ്യും.

ഈ ​അ​മ്മ​യേ​യും മ​ക​നെ​യും ഒ​രു​ദി​വ​സം യാ​ദൃ​ച്ഛി​ക​മാ​യി ടെ​ലി​വി​ഷ​ൻ കാമ​റ​ക​ൾ ഒ​പ്പി​യെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും ക​ഥ ലോ​ക​മ​റി​ഞ്ഞ​ത്. പാ​ൽ​മെ​യ്റാ​സ് ക്ല​ബി​നും ഇ​പ്പോ​ൾ ഗ്രീ​ക്കോ​യേ​യും നി​ക്കൊ​ളാ​സി​നെ​യും അ​റി​യാം. ഇ​ഷ്ട​താ​ര​മാ​യ നെ​യ്മ​റി​നെ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​വും അ​വ​ർ​ക്കു കി​ട്ടി​യി​ട്ടു​ണ്ട്.

Related posts