ദേ​ശീ​യ ജൂ​ണി​യ​ർ ഫു​ട്ബോ​ൾ: കേ​ര​ളത്തെ ശ​ര​ത് ന​യി​ക്കും

കൊ​​​ച്ചി: ഒ​​​ഡീ​​​ഷ​​​യി​​​ല ക​​​ട്ട​​​ക്കി​​​ൽ 30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഡോ. ​​​ബി.​​​സി. റോ​​​യ് ട്രോ​​​ഫി ജൂ​​​ണി​​​യ​​​ർ നാ​​​ഷ​​​ണ​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള ടീ​​​മി​​​നെ കെ.​​​പി. ശ​​​ര​​​ത് ന​​​യി​​​ക്കും. ച​​​ത്തീ​​​സ്ഗ​​​ഡ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, മി​​​സോ​​​റാം എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഗ്രൂ​​​പ്പ് ഡി​​​യി​​​ലാ​​​ണു കേ​​​ര​​​ളം. ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നു കേ​​​ര​​​ളം ഛത്തീ​​സ്ഗ​​ഡി​​നെ ​നേ​​രി​​​ടും. ആ​​​ദി​​​ത്യ​​​ൻ (കോ​​​ഴി​​​ക്കോ​​​ട്), പി. ​​​മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ് (മ​​​ല​​​പ്പു​​​റം), പി.​​​ആ​​​ർ. ശ്രീ​​​ജി​​​ത് (കോ​​​ട്ട​​​യം) എ​​​ന്നി​​​വ​​​രാ​​​ണു ഗോ​​​ൾ കീ​​​പ്പ​​​ർ​​​മാ​​​ർ.

അ​​​ബ്ദു​​​ൾ വാ​​​ഹി​​​ദ് (കോ​​​ഴി​​​ക്കോ​​​ട്), ജി. ​​​അ​​​ഭി​​​ജി​​​ത് (പാ​​​ല​​​ക്കാ​​​ട്), എം. ​​​അ​​​തു​​​ൽ ഗ​​​ണേ​​​ഷ് (കാ​​​സ​​​ർ​​​ഗോ​​​ഡ്), രാ​​​ഹു​​​ൽ ര​​​ഞ്ജി​​​ത് (പ​​​ത്ത​​​നം​​​തി​​​ട്ട), കെ.​​​പി. ശ​​​ര​​​ത് (​തൃ​​​ശൂ​​​ർ), പി. ​​​വി​​​വേ​​​ക് (കോ​​​ഴി​​​ക്കോ​​​ട്) എ​​​ന്നി​​​വ​​​രാ​​​ണു പ്ര​​​തി​​​രോ​​​ധ​​നി​​​ര​​​യി​​​ലു​​​ള്ള​​​ത്. എ​​​ൻ. ആ​​​ഷി​​​ക്, പി. ​​​ജി​​​ഷ്ണു (പ​​​ത്ത​​​നം​​​തി​​​ട്ട), ടി.​​​ടി. ജോ​​​സ് ജീ​​​വ​​​ൻ (എ​​​റ​​​ണാ​​​കു​​​ളം), ന​​​ജീ​​​ബ് (വ​​​യ​​​നാ​​​ട്), ടി.​​​എ​​​സ്. ഷാ​​​ഗി​​​ൽ (​തൃ​​​ശൂ​​​ർ) എ​​​ന്നി​​​വ​​​ർ മ​​​ധ്യ​​​നി​​​ര​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

പി.​​​എ. അ​​​ഭി​​​ജി​​​ത് (തൃ​​​ശൂ​​​ർ), എ​​​ൻ. അ​​​ന​​​ന്തു (​കോ​​​ഴി​​​ക്കോ​​​ട്), ഹാ​​​റു​​​ണ്‍ ദി​​​ൽ​​​ഷാ​​​ദ് (മ​​​ല​​​പ്പു​​​റം), ജോ​​​ഷ്വ എം. ​​​ജോ​​​ഷി (ഇ​​​ടു​​​ക്കി), എം. ​​​മു​​​ഹ​​​മ്മ​​​ദ് സ​​​ഫ്നാ​​​ദ് (വ​​​യ​​​നാ​​​ട്), പി. ​​​അ​​​ക്മാ​​​ൽ ഷാ​​​ൻ (​മ​​​ല​​​പ്പു​​​റം) എ​​​ന്നി​​​വ​​​രാ​​​ണു മു​​​ന്നേ​​​റ്റ​​നി​​​ര​​​യി​​​ൽ. സോ​​​ളി സേ​​​വ്യ​​​റാ​​​ണ് (എ​​​റ​​​ണാ​​​കു​​​ളം) കോ​​​ച്ച്. സി.​​​എ.​​​സ്. മാ​​​മ്മ​​​ൻ (അ​​​സി. കോ​​​ച്ച്), പി.​​​എ​​​ഫ്. ഡേ​​​വി​​​ഡ് (മാ​​​നേ​​​ജ​​​ർ), എം.​​​എ​​​ൽ. അ​​​ലോ​​​ഷ്യ​​​സ് (ഫി​​​സി​​​യോ) എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഒ​​​ഫീ​​​ഷ്യ​​​ലു​​​ക​​​ൾ.

Related posts