ഒരു ദിവസം ലക്ഷങ്ങളുടെ കച്ചവടം; ആളെ നിർത്തിയും വഴിയോരകച്ചവടം; വാടകയും, ജിഎസ്ടിയും നല്കി കച്ചവടം നടത്തുന്നവർ വെറും കാഴ്ചക്കാർ; വ​ഴി​യോ​ര വാ​ണി​ഭ കച്ചവടത്തിനെതിരേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ

കോ​ട്ട​യം: വ​ഴി​യോ​ര വാ​ണി​ഭ​ക്കാർ കോട്ടയം നഗരത്തിൽ അ​ര​ങ്ങു​വാ​ഴു​ന്ന കാ​ഴ്ച​ക​ളാ​ണ് ഞാ​യ​റാ​ഴ്ചയിൽ കാണാനാവുക. വ​സ്ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ-​ലാ​പ്ടോ​പ് സാ​മ​ഗ്രി​ക​ൾ, ഇ​ല​ക്‌‌ട്രിക് ഉ​ല്പ​ന്ന​ങ്ങ​ൾ, ദൈ​നം​ദി​ന ഉ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മു​ത​ലാ​യ​വ സു​ല​ഭ​മാ​യി വ​ഴി​യോ​ര​ങ്ങ​ളി​ൽ കി​ട്ടു​ന്നു. മു​ന്പ് ചെ​റു വി​ഭാ​ഗ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്ന ക​ച്ച​വ​ടം ഇ​പ്പോ​ൾ ല​ക്ഷ​ങ്ങ​ളു​ടെ ബി​സി​ന​സാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വ​ഴി​യോ​ര ക​ച്ച​വ​ടം മാ​ത്രം ല​ക്ഷ്യം​വ​ച്ച് ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ് ഈ ​വി​പ​ണി സ​ജീ​വ​മാ​കു​ന്ന​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കു​ന്ന പ​ല​ക​ട​ക​ളും ഞാ​യ​റാ​ഴ്ച​ക​ളി​ൽ അ​ട​ച്ചി​ടാ​റാ​ണു പ​തി​വ്. ഈ ​ക​ട​ക​ളു​ടെ മു​ൻ​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ളി​ലു​മാ​ണു വ​ഴി​യോ​ര​ക്കച്ച​ട​ക്കാ​ർ ഇ​ടം പി​ടി​ക്കു​ന്ന​ത്. നി​ല​വാ​ര​മി​ല്ലാ​ത്ത​തും മു​ൻ​നി​ര ബ്രാ​ൻ​ഡ് ക​ന്പ​നി​ക​ളു​ടെ വ്യാ​ജ ഉ​ല്പ​ന്ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മാ​യും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഈ ​ക​ച്ച​വ​ട​ക്കാ​ർ ല​ക്ഷ്യം വയ്​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ആ​റു ദി​വ​സം ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ് ന​ഗ​ര​ത്തി​ൽ ഷോപ്പിംഗിന് ഇറങ്ങുന്നത്. ഇ​വ​രെ ല​ക്ഷ്യം​വ​ച്ചാ​ണ് ആ​ദ്യഘ​ട്ട​ങ്ങ​ളി​ൽ ഉ​ല്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കി​യ​തെ​ങ്കി​ൽ ഇ​പ്പോ​ൾ മ​ല​യാ​ളി​ക​ളും വ​ൻ തോ​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു.

ഇ​വ​രു​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ച​തോ​ടെ വ്യാ​പാ​രി​ക​ൾ സ​ഹി​കെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ൽ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മു​ന്പ് നി​ര​ത്തി​ന് ഇ​രു​വ​ശ​ത്തു​മാ​യി ചെ​റി​യ തോ​തി​ൽ ആ​രം​ഭി​ച്ച വ​ഴി​യോ​ര വി​പ​ണി​യി​ൽ ഇ​പ്പോ​ൾ ശ​ന്പ​ള​ത്തി​ന് ആ​ളെ നി​ർ​ത്തി​വ​രെ ക​ച്ച​വ​ടം ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്.

കു​ട്ടി നേ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി​യും മ​റ്റു പി​ന്തു​ണ​യും നേ​ടി​യാ​ണ് ഇ​വ​രു​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ഭീ​മ​മാ​യ വാ​ട​ക​യും ക​റ​ണ്ട് ചാ​ർ​ജും ജി​എസ്ടി​യും അ​ട​ച്ചു ക​ട തു​റ​ന്നി​രി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ വ​ലി​യ ന​ഷ്ട​മാ​ണ് ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ൽപ്പ​ന്ന​ങ്ങ​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നു പു​റ​മേ തൊ​ട്ട​ടു​ത്ത ക​ട ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ വി​ശ്വ​സി​പ്പി​ക്കു​ന്ന​തെ​ന്നും വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു.

മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ ചാ​ർ​ജിം​ഗ് റീ​ട്ടെ​യ്‌‌ലേഴ്​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കോ​ട്ട​യം ബി​ജു​വി​ന്‍റെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പ​ന​ച്ചി​മൂട്ടി​ലി​ന്‍റെ​യും നേ​തൃ​ത​ത്തി​ലാ​ണ് ടൗ​ണി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ചെ​റു​കി​ട വ്യാ​പ​ര​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ഈ ​അ​ന​ധി​കൃ​ത വ​ഴി​യോ​ര വാ​ണി​ഭ​ കച്ചവട ക്കാർക്കെതിരേ സ​ന്ധി​യി​ല്ലാ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment