ക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴിയില്‍ അതാ ഒരാള്‍ക്കൂട്ടം ! നോക്കിയപ്പോള്‍ ഒരു കൂറ്റന്‍ പാമ്പ്; പിന്നെ ഒന്നും നോക്കാതെ പാമ്പിനെ ചാക്കിലാക്കി മുന്‍മന്ത്രി;വീഡിയോ കാണാം

കൂറ്റന്‍പാമ്പിനെ അസാധാരണ വൈദഗ്ധ്യത്തോടെ ചാക്കിലാക്കിയ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗിരീഷ് മഹാജനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാരവിഷയം.

ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഗിരീഷ് മഹാജന്‍ വഴിയില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പോയി നോക്കിയപ്പോള്‍ അഞ്ചടി നീളമുള്ള കൂറ്റന്‍പാമ്പ്. പിന്നെ ഒന്നും നോക്കിയില്ല, ക്ഷണം നേരം കൊണ്ട് അദ്ദേഹം പാമ്പിനെ ചാക്കിലാക്കി.

ഒപ്പമുള്ളവര്‍ നേതാവിനെ പ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജാംനര്‍ നഗരത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നേരത്തെത്തേയും ഇത്തരം വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 2020ല്‍ ഒരു സ്ഥാപനം ബലമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.

മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളിലൊരാളാണ് ഗിരീഷ് മഹാജന്‍. എന്തായാലും പാമ്പുപിടിത്തം വൈറലായെന്നു പറഞ്ഞാല്‍ മതിയല്ലോ…

Related posts

Leave a Comment