കുറുക്കനും കാട്ടുപന്നിയും അടക്കി വാണ് പാമ്പാടി : എന്തു ചെയ്യണമെന്നറിയാതെ  പ്രദേശവാസികൾ; കർഷകരും ദുരിതത്തിൽ

പാ​ന്പാ​ടി: ഏ​താ​നും നാ​ളു​ക​ളാ​യി പാ​ന്പാ​ടി, കൂ​രോ​പ്പ​ട, പ​ള്ളി​ക്ക​ത്തോ​ട്, വാ​ഴൂ​ർ, ക​ങ്ങ​ഴ, മീ​ന​ടം മേ​ഖ​ല​ക​ളി​ൽ കു​റു​ക്ക​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളും ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​ണ്ട്.

സൗ​ത്ത് പാ​ന്പാ​ടി​യി​ൽ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ദി​വ​സ​ങ്ങ​ളോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ മു​ൾ മു​ന​യി​ൽ നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പ് പൊ​ൻ​കു​ന്ന​ത്തും കു​റു​ക്ക​ന്‍റെ ശ​ല്യ​മു​ണ്ടാ​യി​. ഇ​തേ​ത്തു​ട​ർ​ന്നാ​ണു തോ​ട്ട​ങ്ങ​ൾ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചു വൃ​ത്തി​യാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ സ്ഥലം ഉടമകൾക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം റ​ബ​ർ തോ​ട്ട​ങ്ങ​ളും ടാ​പ്പിം​ഗ് നി​ല​ച്ചു കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളും കു​റു​ക്ക​ൻ​മാ​രും ഇ​ത്ത​രം തോ​ട്ട​ങ്ങ​ളി​ലാ​ണു ക​ഴി​യു​ന്ന​ത്.

വി​ല​ക്കു​റ​വി​നെ​ത്തു​ട​ർ​ന്നും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ല​വു​മാ​ണു തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​യ​ത്. വ​രു​മാ​ന​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക​കൂ​ലി ന​ൽ​കി തോ​ട്ട​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ക ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണെ​ന്നു ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഒ​രേ​ക്ക​ർ വൃ​ത്തി​യാ​ക്കാ​ൻ പ​തി​നാ​യി​രം രൂ​പ​യി​ലേ​റെ വേ​ണ്ടി വ​രും. യ​ന്ത്ര​മു​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കു​ന്ന​തി​നും വ​ലി​യ​ചെ​ല​വാ​ണ്. പ​ണം മു​ട​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം വി​ല്ല​നാ​കു​ന്നു​ണ്ട്.ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകണംതൊ​ഴി​ൽ ഉ​റ​പ്പ് പ​ദ്ധ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു കാ​ട് തെ​ളി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​നം ന​ൽ​കി​യാ​ൽ കാ​ടു​തെ​ളി​ക്ക​ൽ സു​ഗ​മ​മാ​യി ന​ട​ക്കും.

നി​ല​വി​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ക​ത്തി​യും തൂ​ന്പ​യു​മുപ​യോ​ഗി​ച്ചാ​ണു പ​ണി​യെ​ട​ക്കു​ന്ന​ത്. കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ സ​ബ്സി​ഡി ന​ൽ​കു​മെ​ന്നി​രി​ക്കേ പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​ത്തു യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി പ​രി​ശീ​ല​നം ന​ൽ​കി​യാ​ൽ പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മാ​കുമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment