ലോ​റി​സ​മ​രം  അവസാനിപ്പിക്കാൻ നടപടിയൊന്നുമായില്ല ; സ്റ്റോ​ക്കും ജനങ്ങളുടെ പോക്കറ്റും കാലിയാകുന്നു

കൊ​ച്ചി: ലോ​റി​സ​മ​ര​വും മ​ഴ​ക്കെ​ടു​തി​യും കാ​ര​ണം പ​ച്ച​ക്ക​റി​യു​ടെ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും വി​ല കു​ത്ത​നേ ഉ​യ​ർ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റ് കീ​റി​ത്തു​ട​ങ്ങി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു പൊ​ള്ളു​ന്ന​വി​ല​യാ​ണു ക​ട​ക​ളി​ൽ.

ച​ര​ക്കു​ലോ​റി​ക​ൾ എ​ത്താ​താ​യ​തോ​ടെ സാ​ധ​ന​ങ്ങ​ൾ​ക്കു ക്ഷാ​മ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​രി ആ​വ​ശ്യ​ത്തി​നു സ്റ്റോ​ക്കു​ണ്ടെ​ങ്കി​ലും പ​ഞ്ച​സാ​ര​യും പ​യ​ർ​വ​ർ​ഗ​ങ്ങ​ളും തീ​ർ​ന്നു തു​ട​ങ്ങി​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ഗാ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി ലോ​റി ഉ​ട​മ​ക​ൾ ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും സ​മ​രം അ​വ​സാ​നി​പ്പാ​ക്കാ​ൻ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ മി​ക്ക നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും കേ​ര​ളം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ സ​മ​രം തു​ട​ർ​ന്നാ​ൽ സാ​ധ​ന​ക്ഷാ​മ​വും വി​ല​വ​ർ​ധ​ന​യും കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

ച​ര​ക്കു​മാ​യി ഏ​താ​നും ലോ​റി​ക​ൾ മാ​ത്ര​മാ​ണ് അ​തി​ർ​ത്തി ക​ട​ന്നു നി​ല​വി​ലെ​ത്തു​ന്ന​ത്. വ​രു​ന്ന ലോ​റി​ക​ൾ​ക്കാ​ക​ട്ടെ അ​മി​ത​വാ​ട​ക ന​ൽ​കേ​ണ്ടി​യും വ​രു​ന്നു. ലോ​റി​വാ​ട​ക വ​ർ​ധി​ച്ച​തും സാ​ധ​ന​ക്ഷാ​മ​വു​മാ​ണ് ഇ​പ്പോ​ഴു​ള്ള വി​ല​വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മെ​ന്ന് എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ർ​ക്ക​റ്റി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ളെ​ടു​ത്തു വി​ൽ​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന​താ​യും പ​റ​യു​ന്നു.

വി​ല വ​ർ​ധി​ച്ച​തോ​ടെ ക​ച്ച​വ​ട​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചു​തു​ട​ങ്ങി. മു​ഴു​വ​ൻ സ​മ​യ​വും തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ പ​കു​തി​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. വ​ലി​യ​വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ പോ​ലും വി​റ്റു​പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ആ​ളു​ക​ൾ അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ൾ മാ​ത്രം വാ​ങ്ങി​പോ​വു​ന്ന സ്ഥി​തി​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ലെ പു​ളി​യം​പെ​ട്ടി, ഒ​ട്ട​ൻ​ചി​ത്രം, സ​ത്യ​മം​ഗ​ലം, മൈ​സൂ​രു, ഹു​സൂ​ർ, ഉ​ശ​ലം​പെ​ട്ടി, മേ​ട്ടു​പാ​ള​യം, കാ​ന​വ​ട എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നും ബം​ഗ​ളൂ​രു, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണു മാ​ർ​ക്ക​റ്റി​ലേ​ക്കു പ​ച്ച​ക്ക​റി എ​ത്തു​ന്ന​ത്. ക​ന​ത്ത​മ​ഴ വി​ള​വെ​ടു​പ്പി​നെ ബാ​ധി​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള പ​ച്ച​ക്ക​റി വ​ര​വ് നേ​ര​ത്തെ​ത​ന്നെ കു​റ​ഞ്ഞി​രു​ന്നു.

എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ ഇ​ന്ന​ല​ത്തെ പ​ച്ച​ക്ക​റി​യു​ടെ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും വി​ല: അ​ച്ചി​ങ്ങ​പ​യ​ർ-60, വെ​ണ്ട-40, ക്യാ​ര​റ്റ്-60, ബീ​ൻ​സ്-70, പാ​വ​യ്ക്ക-50, മു​രി​ങ്ങ-30, ത​ക്കാ​ളി-40, പ​ട​വ​ല​ങ്ങ-35, പ​ച്ച​മു​ള​ക്-75, സ​വാ​ള-30, ഉ​ള്ളി-65, ബീ​റ്റ്റൂ​ട്ട്-50, കാ​ബേ​ജ്-36, കാ​പ്സി​ക്കം-90, വെ​ണ്ട-40, കോ​വ​യ്ക്ക-45. ചെ​റു​പ​യ​ർ-90, വ​ൻ​പ​യ​ർ-70, പീ​സ് പ​രി​പ്പ്-60, ഉ​ഴു​ന്ന്-80, ക​ട​ല-70, തു​വ​ര-80, വ​റ്റ​ൽ മു​ള​ക്-150, ഗോ​ത​ന്പ്-30, പ​ഞ്ച​സാ​ര-40, മൈ​ദ-30, റ​വ -44, ആ​ട്ട-29, ക​ട​ല-70.

Related posts