ടി​വി കാ​ണാ​ൻ വീ​ട്ടി​ൽ​വ​ന്ന പെൺകു​ട്ടി​യെ പീഡിപ്പിക്കാൻ ശ്രമം; എഴുപതുകാരൻ പാപ്പച്ചിയെ കുടുക്കി പോലീസ്


ത​ല​യോ​ല​പ്പ​റ​ന്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 70കാ​ര​നെ ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് പി​ടി​കൂ​ടി. ചെ​ന്പ് ഏ​നാ​ദി സ്വദേശി മാ​ധ​വ​ൻ (പാ​പ്പ​ച്ചി- 70) ആ​ണ് പി​ടി​യി​ലാ​യ​ത്.

2020 ജ​നു​വ​രി​യി​ലാ​ണ് പീ​ഡ​ന ശ്ര​മം ന​ട​ന്ന​ത്. ടി​വി കാ​ണാ​ൻ ഇ​യാ​ളു​ടെ വീ​ട്ടി​ൽ​വ​ന്ന കു​ട്ടി​യെ ഇ​യാ​ൾ ശാ​രീരി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭ​യ​പ്പെ​ടു​ത്തി നാ​ളു​ക​ളാ​യി പീ​ഡി​പ്പി​ച്ച​തോ​ടെ കു​ട്ടി മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു. ബ​ന്ധു​ക്ക​ൾ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ത​ല​യോ​ല​പ്പ​റ​ന്പ് എ​സ്എ​ച്ച്ഒ ബി​ൻ​സ് ജോ​സ​ഫ്, എ​സ്ഐ​മാ​രാ​യ ബാ​ബു, പി.​എ​സ്. സു​ധീ​ര​ൻ, സി​പി​ഒ​മാ​രാ​യ ബി​ജു, സ്വ​പ്ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment