മാ​ല​ദ്വീ​പ് ട്രി​പ്പ് റ​ദ്ദാ​ക്കി​യോ? എ​ങ്കി​ൽ ഈ ​റെ​സ്റ്റോ​റ​ന്‍റി​ലേ​ക്ക് വ​രൂ, സൗ​ജ​ന്യ​മാ​യി ചോ​‍ള ബ​ട്ടൂര​ ആ​സ്വ​ദി​ക്കൂ….

ഇ​ന്ത്യ​യ്ക്കും മാ​ല​ദ്വീ​പി​നും ഇ​ട​യി​ലെ പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യി​രി​ക്കെ, നോ​യി​ഡ​യി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റ് ഇന്ത്യയ്ക്ക്  ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് ഒ​രു വ്യ​ത്യ​സ്ത മാ​ർ​ഗ​മാ​ണ്. മാ​ല​ദ്വീ​പ് യാ​ത്ര​ക​ൾ റ​ദ്ദാ​ക്കി​യ​തി​ന്‍റെ​യോ അ​ല്ലെ​ങ്കി​ൽ ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള അ​വ​ധി​ക്കാ​ല ബു​ക്കിം​ഗു​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ​യോ തെ​ളി​വ് ന​ൽ​കു​ന്ന​വ​ർ​ക്ക് ഈ ​റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ചോ​ള ബ​ട്ടൂ​ര ല​ഭി​ക്കു​ന്ന​താ​ണ്. 

“ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ രു​ചി​യു​മാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കൂ! എ​ന്നാ​ണ് റെ​സ്റ്റോ​റ​ന്‍റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്ന​ത്. മാ​ല​ദ്വീ​പ് മാ​റ്റി ല​ക്ഷ​ദ്വീ​പ് തെര​ഞ്ഞെ​ടു​ത്ത​വ​രെ ഞ​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു! ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള നി​ങ്ങ​ളു​ടെ യാ​ത്ര ബു​ക്ക് ചെ​യ്യു​ക​യും കൂ​ടാ​തെ മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള നി​ങ്ങ​ളു​ടെ യാ​ത്ര റ​ദ്ദാ​ക്കു​ക​യും ചെ​യ്‌​തി​ട്ടു​ണ്ടെ​ങ്കി​ൽ, സ്ഥി​രീ​ക​ര​ണ ഇ​മെ​യി​ലു​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ സ​ഹി​തം നി​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ കാ​ണി​ക്കു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ചോ​ള ബട്ടൂര​ സൗ​ജ​ന്യ പ്ലേ​റ്റ് ആ​സ്വ​ദി​ക്കാം! എ​ന്നാ​ണ് ഹോ​ട്ട​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഓ​ഫ​ർ 2024 ജ​നു​വ​രി 5 മു​ത​ൽ ജ​നു​വ​രി 22 വ​രെ​യാ​ണ്. നോ​യി​ഡ​യി​ലും ഗാ​സി​യാ​ബാ​ദി​ലും ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഇ​ത് ല​ഭ്യ​മാ​കൂ. #BoycottMaldives പ്ര​സ്ഥാ​നം ഇ​ന്ത്യ​യി​ൽ ശ​ക്തി പ്രാ​പി​ച്ച​തി​ൽ നി​ന്നാ​ണ് ഈ ​സം​രം​ഭം ഉ​ട​ലെ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റി​ച്ചു​ള്ള മാ​ല​ദ്വീ​പ് മ​ന്ത്രി​മാ​രു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ഇന്ത്യയിൽ നിന്നുള്ള യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ മാ​ല​ദ്വീ​പ് യാ​ത്ര​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ, മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഹോ​ട്ട​ൽ ബു​ക്കിം​ഗു​ക​ൾ കുറയുകയും വി​മാ​ന​ ടിക്കറ്റുകളുടെ റ​ദ്ദാ​ക്ക​ലു​ക​ളി​ൽ പ്ര​ക​ട​മാ​യ വ​ർ​ദ്ധ​ന​വ് ഉ​ണ്ടാ​വുകയും ചെയ്തു. അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി ദ്വീ​പു​ക​ളി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്, മാ​ർ​ച്ച് വ​രെ ബു​ക്കിം​ഗ് ആ​യി​ട്ടു​ണ്ട്.

റെസ്റ്റോ​റ​ന്‍റി​ന്‍റെ ഉ​ട​മ വി​ജ​യ് മി​ശ്ര ല​ക്ഷ​ദ്വീ​പി​ലെ വി​നോ​ദ​സ​ഞ്ചാ​രം ഉ​യ​ർ​ത്താ​നാ​ണ് ഓ​ഫ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. “ഇ​ത് ബി​സി​ന​സ്സ് ചെ​യ്യു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​നും അ​തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യ്ക്കും പി​ന്തു​ണ കാ​ണി​ക്കു​ന്ന​തി​നാ​ണ്,” അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സം​രം​ഭ​ത്തി​ന് ഇ​തി​ന​കം ത​ന്നെ ന​ല്ല സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment