പ​ഞ്ചാ​ബി​ലെ എ​ല്ലാ വീ​ട്ടി​ലും 300 യൂ​ണി​റ്റ് വൈ​ദ്യു​തി സൗജന്യം; വാ​ക്കു പാ​ലി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി


ലുധിയാന: പ​ഞ്ചാ​ബി​ലും ആം ​ആ്ദ​മി പാ​ർ​ട്ടി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം. ജൂ​ലൈ ഒ​ന്നു മു​ത​ൽ എ​ല്ലാ വീ​ട്ടി​ലും 300 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഭ​ഗ​വ​ന്ത് മന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഒ​രു മാ​സം പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

എ​ല്ലാ വീ​ട്ടി​ലും 300 യൂ​ണി​റ്റ് വ​രെ സൗ​ജ​ന്യ വൈ​ദ്യു​തി ന​ൽ​കു​ക എ​ന്ന​ത് പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ എ​എ​പി സ​ർ​ക്കാ​ർ പ്ര​തി​മാ​സം 200 യൂ​ണി​റ്റ് വ​രെ സൗ​ജ​ന്യ വൈ​ദ്യു​തി ന​ൽ​കു​ന്നു​ണ്ട്.

Related posts

Leave a Comment