ഫ്ര​ഞ്ച് ഓ​പ്പ​ൺ: മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന് കി​രീ​ടം

boppanaപാ​രി​സ്: പാ​രീ​സി​ലെ ക​ളി​മ​ൺ മൈ​താ​ന​ത്ത് ഇ​ന്ത്യ​ൻ ച​രി​ത്ര​ഗാ​ഥ. ഫ്ര​ഞ്ച് ഓ​പ്പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​ന് കി​രീ​ടം. ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ- ക​നേ​ഡി​യ​ന്‍ താ​രം ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്സ്‌​ക്കി സ​ഖ്യം കി​രീ​ടം ചൂ​ടി. ഫൈ​ന​ലി​ൽ കൊ​ളം​ബി​യ​ൻ-​ജ​ർ​മ​ൻ സ​ഖ്യ​മാ​യ റോ​ബ​ർ​ട്ട് ഫെ​റ- അ​ന്ന ലെ​ന ഗ്രോ​നി​ഫെ​ൽ​ഡ് കൂ​ട്ടു​കെ​ട്ടി​നെ മ​റി​ച്ചാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം ച​രി​ത്ര​മാ​യ​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ വീ​ര​ഗാ​ഥ. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ബൊ​പ്പ​ണ്ണ​യും കൂ​ട്ടു​കാ​രി​യും ര​ണ്ടാം സെ​റ്റി​ൽ അ​തേ സ്കോ​റി​ന് തി​രി​ച്ച​ടി​ച്ചു. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. ടൈ ​ബ്രേ​ക്ക​റി​ലാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന് വി​ജ​യി​ക്കാ​നാ​യ​ത്. സ്കോ​ർ: 2-6, 6-2, 12-10.

ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടം നേ​ടി​യ ബൊ​പ്പ​ണ്ണ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റെ​ക്കോ​ര്‍​ഡു​മെ​ഴു​തി. ഇ​തി​ന് മു​മ്പ് ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്, മ​ഹേ​ഷ് ഭൂ​പ​തി, സാ​നി​യ മി​ര്‍​സ എ​ന്നി​വ​രാ​ണ് ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ക്കാ​ർ.

Related posts