ആ​മി​യി​ൽ നി​ന്ന് പിന്മാ​റാ​ൻ കാ​ര​ണം രാ​ഷ്്ട്രീ​യ​മ​ല്ല: വി​ദ്യാ ബാ​ല​ൻ

vidya2204മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്പോ​ൾ വി​ദ്യാ ബാ​ല​നെ​യാ​യി​രു​ന്നു മ​ല​യാ​ളി​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ആ​മി​യാ​യി ആ​ദ്യം ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. നി​ന​ച്ചി​രി​ക്കാ​തെ വി​ദ്യ പി​ൻ​മാ​റി. മ​ഞ്ജു വാ​ര്യ​ർ ആ​മി​യാ​യി എ​ത്തു​ക​യും ചെ​യ്തു. വി​ദ്യ​യു​ടെ പിന്മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ന്ന് ക​ഥ​ക​ൾ പ​ല​തും പ്ര​ച​രി​ച്ചി​രു​ന്നു. ച​ർ​ച്ച​ക​ളും വാ​ഗ്വാ​ദ​ങ്ങ​ളും പൊ​ടി​പൊ​ടി​ച്ചു. വി​വാ​ദ​ത്തി​ൽ രാ​ഷ്്ട്രീ​യ​വും മ​ത​വു​മൊ​ക്കെ കൂ​ടി​ക്കു​ഴ​ഞ്ഞു. അ​ന്നൊ​ന്നും പ​ക്ഷേ, വി​ദ്യ ഒ​ന്നും പ​റ​ഞ്ഞി​ല്ല.

എ​ന്നാ​ൽ ക​മ​ലി​ന്‍റെ ആ​മി​യി​ൽ നി​ന്ന് പിന്മാ​റാ​ൻ വി​ദ്യ​ക്ക് വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആ ​കാ​ര​ണ​ങ്ങ​ൾ വ​ള​രെ വൈ​കി ഒ​രു മാ​ഗ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ദ്യ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഞാ​ൻ ഒ​രു​പാ​ട് സ്നേ​ഹി​ക്ക​പ്പെ​ടു​ക​യും ആ​ദ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് ക​മ​ലാ​ദാ​സ്, നി​ങ്ങ​ളു​ടെ മാ​ധ​വി​ക്കു​ട്ടി. ആ ​ചി​ത്രം തു​ട​ങ്ങാ​ൻ അ​ങ്ങേ​യ​റ്റം അ​ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. പ​ക്ഷേ, ഡെ​ങ്കി​പ്പ​നി വ​ന്ന് കി​ട​പ്പി​ലാ​യ​പ്പോ​യി. എ​ന്നാ​ൽ, ഒ​രു സ​മ​യ​ത്ത് ക​മ​ലി​നും എ​നി​ക്കു​മി​ട​യി​ൽ വ​ള​രെ ക്രി​യേ​റ്റീ​വാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി. തി​ര​ക്ക​ഥ​യു​ടെ അ​വ​സാ​ന​രൂ​പം സം​ബ​ന്ധി​ച്ച് ഞ​ങ്ങ​ൾ ര​ണ്ടാ​ൾ​ക്കും വേ​റി​ട്ട കാ​ഴ്ച​പ്പാ​ടു​ക​ളും സ​മീ​പ​ന​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

രാ​ഷ്്ട്രീ​യ​പ​ര​മാ​യ സ​മ്മ​ർ​ദം കൊ​ണ്ടാ​ണ് ഞാ​ൻ സി​നി​മ ഉ​പേ​ക്ഷി​ച്ച​ത് എ​ന്ന നി​ല​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണ്. ഞാ​ൻ ചി​ത്ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യ​തി​നു​ശേ​ഷം മ​ഞ്ജു വാ​ര്യ​രാ​ണ് ക​മ​ല​യു​ടെ വേ​ഷം ചെ​യ്യു​ക എ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു-​വി​ദ്യ പ​റ​ഞ്ഞു. ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ ഞാ​ൻ ഭ​യ​ങ്ക​ര അ​ത്യാ​ഗ്ര​ഹി​യാ​യ ഒ​രാ​ളാ​ണ്. ഏ​റ്റ​വും മി​ക​ച്ച​തി​നു​വേ​ണ്ടി ഏ​റ്റ​വും മി​ക​ച്ച ടീ​മി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം-​വി​ദ്യ അ​ഭി​മു​ഖ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts