പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു! ചെറിയ സിലിണ്ടറിന് 36 രൂപ കൂടി, വലുതിന് 43; സബ്സിഡി തുകയും വർധിപ്പിച്ചതിനാൽ 1.50 രൂ​പ​യു​ടെ വ​ധ​ന​വു​മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക

കൊ​ച്ചി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള 14.2 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ 36 രൂ​പ​യു​ടെ വ​ർ​ധ​ന​യും 19 കി​ലോ​ഗ്രാ​മി​ന്‍റെ വാ​ണി​ജ്യ സി​ലി​ണ്ട​റി​നു 43 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കു​ന്ന സ​ബ്സി​ഡി തു​ക വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ ഫ​ല​ത്തി​ൽ സ​ബ്സി​ഡി സി​ലി​ണ്ട​റി​നു 1.50 രൂ​പ​യു​ടെ വ​ധ​ന​വു​മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക.

കൊ​ച്ചി​യി​ൽ ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​നു മു​ൻ​പ് 746 രൂ​പ​യാ​യി​രു​ന്നു വി​ല. നി​ല​വി​ൽ ഈ ​വി​ല ഉ​യ​ർ​ന്ന് 782 ആ​യി. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ പു​തു​ക്കി​യ വി​ല 1363 രൂ​പ​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു നേ​ര​ത്തേ സ​ബ്സി​ഡി തു​ക​യാ​യി 245 രൂ​പ ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ൽ പു​തു​ക്കി​യ വി​ല​യ​നു​സ​രി​ച്ച് 279.50 രൂ​പ സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും.

Related posts