ഓഖിയോടൊപ്പം ചാളയും പോയി..! ചുഴലിക്കാറ്റ്  ഭീ​ഷ​ണി​ക്ക് ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ക​ട​ലിലേക്ക്;  കാര്യമായി ഒന്നും കിട്ടിയില്ല;  ഓഖിക്ക് മുമ്പ് കണ്ട ചാ​ള വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക്  നീങ്ങിയതായി തൊഴിലാളികൾ

വൈ​പ്പി​ൻ: കൊ​ടു​ങ്കാ​റ്റ് വി​ത​ച്ച ദു​ര​ന്ത​ങ്ങ​ൾ​ക്കും തു​ട​ർ​ന്നു​ള്ള ഭീ​ഷ​ണി​ക്കും ശേ​ഷം കൊ​ച്ചി-വൈ​പ്പി​ൻ മേ​ഖ​ല​യി​ൽ നി​ന്നും പ​ര​ന്പ​രാ​ഗ​ത​മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി തു​ട​ങ്ങി. ആ​ദ്യ ദി​ന​ത്തി​ൽ കാ​ര്യ​മാ​യ മ​ത്സ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഇ​ന്ന​ലെ പ​ല വ​ള്ള​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ തോ​തി​ൽ ചാ​ള ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ​ള്ള​ങ്ങ​ൾ പോ​യെ​ങ്കി​ലും കോ​സ്റ്റ് ഗാ​ർ​ഡ് ഇ​വ​രെ തി​രി​ച്ചു വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ​ള്ള​ങ്ങ​ളെ ത​ട​ഞ്ഞി​ല്ല. ഇ​പ്പോ​ഴും മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ള്ള​തി​നാ​ൽ കൊ​ച്ചി തീ​രം വി​ട്ട് വ​ള്ള​ങ്ങ​ൾ കാ​ര്യ​മാ​യി അ​ക​ല​ത്തി​ലേ​ക്ക് പോ​കാ​റി​ല്ല.

കാ​ലാ​വ​സ്ഥ​യി​ൽ എ​ന്തെ​ങ്കി​ലും വ്യ​തി​യാ​നം ഉ​ണ്ടാ​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ക​ര​യി​ലെ​ത്താം ക​ഴി​യു​ന്ന ദൂ​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ മ​ത്സ്യ​ബ​ന്ധ​നം എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. അ​തേ സ​മ​യം കൊ​ടു​ങ്കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും മു​ന്പ് കൊ​ച്ചി തീ​ര​ക്ക​ട​ലി​ൽ ക​ണ്ടി​രു​ന്ന സ​മൃ​ദ്ധ​മാ​യ ചാ​ള​യു​ടെ സാ​ന്നി​ധ്യം ഇ​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ചാ​ള വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് പാ​ലാ​യ​നം ചെ​യ്തു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

വ​ള്ള​ങ്ങ​ൾ പോ​യി തു​ട​ങ്ങി​യെ​ങ്കി​ലും ബോ​ട്ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും ക​ട​ലി​ലേ​ക്ക് പോ​യി തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നാ​ൽ മു​ന​ന്പം, മു​രു​ക്കും പാ​ടം മേ​ഖ​ല​ക​ളി​ലെ ഹാ​ർ​ബ​റു​ക​ൾ പൂ​ർ​ണമാ​യ തോ​തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. ര​ണ്ട് ദി​വ​സ​മാ​യി കു​റ​ഞ്ഞ ബോ​ട്ടു​ക​ൾ പ​ണി​ക്കു പോ​യി കു​റ​ഞ്ഞ തോ​തി​ൽ മ​ത്സ്യ​വു​മാ​യി എ​ത്തു​ന്ന​തൊ​ഴി​ച്ചാ​ൽ ഈ ​മേ​ഖ​ല ശാ​ന്ത​മാ​ണ്.

Related posts