പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ ഏഴുമാസമായി പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ;  ഗോഗുലിന്‍റെ സ്ത്രീ സുഹൃത്തുവഴിയാണ്  പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പോലീസ്

വൈ​പ്പി​ൻ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ്ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻഡ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് പ​ടി​ഞ്ഞാ​റ് കാ​വു​ങ്ക​ൽ ഗോ​ഗു​ൽ (22) ആ​ണ് റി​മാ​ൻഡിലാ​യ​ത്.

എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യെ ഈ ​വ​ർ​ഷം ജൂ​ണ്‍​മു​ത​ൽ ആ​ണ് യു​വാ​വ് പീ​ഡി​പ്പി​ച്ചു വ​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. യു​വാ​വി​ന്‍റെ ഒ​രു സ്ത്രീ സുഹൃത്തു മു​ഖേ​ന മ​റൈ​ൻ ഡ്രൈ​വി​ൽ വെ​ച്ചാ​ണ് ബാ​ലി​ക​യെ യു​വാ​വ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

എ​ട​വ​ന​ക്കാ​ട് നി​ന്നും ഞാ​റ​ക്ക​ൽ സി​ഐ എ ​എ അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ് ഐ ​ആ​ർ ര​ഗീ​ഷ്കു​മാ​ർ, സി​പി​ഒ മാ​രാ​യ രാ​ജേ​ഷ്, പ്ര​വീ​ണ്‍ , വി​ജ​യ് എ​ന്നി​വ​രും അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts