ഗ്യാരണ്ടി കുഴികളിൽ? ജി.സുധാകരനെതിരെ ആരിഫ് എംപി; 36 കോടിയുടെ ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന്


ജി​ജി ലൂ​ക്കോ​സ്
തി​രു​വ​ന​ന്ത​പു​രം: ജി. ​സു​ധാ​ക​ര​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കേ ന​ട​ത്തി​യ ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ.​എം. ആ​രി​ഫ് എം​പി രം​ഗ​ത്ത്.

ദേ​ശീ​യ​പാ​ത 66ൽ ​അ​രൂ​ർ മു​ത​ൽ ചേ​ർ​ത്ത​ല വ​രെ (23.6 കി​ലോ​മീ​റ്റ​ർ) നി​ർ​മ്മി​ച്ച​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ ന്നാ​ണ് ആ​രി​ഫി​ന്‍റെ ആ​രോ​പ​ണം.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി വേ​ണ​മെ​ന്ന് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നു അ​യ​ച്ച ക​ത്തി​ൽ ആ​രി​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.2019ലാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണം ന​ട​ന്ന​ത്. ജ​ർ​മ്മ​ൻ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന്ന് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

മൂ​ന്നു വ​ർ​ഷ​ത്തെ ഗ്യാ​ര​ണ്ടിയാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഒ​ന്ന​ര വ​ർ​ഷ​മാ​യ​പ്പോ​ഴേ​ക്കും റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടെ​ന്നും യാ​ത്ര ദു​ഷ്ക​ര​മാ​യെ​ന്നു​മാ​ണ് ആ​രി​ഫ് പ​റ​യു​ന്ന​ത്.

ദി​നം​പ്ര​തി​യെ​ന്നോ​ണം രൂ​പ​പ്പെ​ടു​ന്ന കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യി മൂ​ടു​ന്നു​ണ്ടെ ങ്കി​ലും പു​തി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്.

36 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പ​ദ്ധ​തി​യി​ൽ സാ​ര​മാ​യ അ​പാ​ക​ത​ക​ളു​ണ്ടായെ​ന്നു സം​ശ​യ​മു​ണ്ടെ ന്നും ​എം​പി ക​ത്തി​ൽ പ​റ​യു​ന്നു.

അ​ന്പ​ല​പ്പു​ഴ​യി​ലെ സി​പി​എം വി​ഭാ​ഗീ​യ​ത വി​ഷ​യം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കേ​യാ​ണ് മു​ൻ മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള പാ​ർ​ട്ടി എം​പി​യു​ടെ നീ​ക്കം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

അ​ന്പ​ല​പ്പു​ഴ​യി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി. ​സു​ധാ​ക​ര​നെ​തി​രേ എ.​എം. ആ​രി​ഫ് എം​പി ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment