ശാസനയ്ക്ക് പിന്നാലെ “വെ​ട്ടി​മാ​റ്റൽ’; സ്‌​കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന് ജി സുധാകരനെ വെട്ടി മാറ്റി;ഫോട്ടോഷോപ്പ്  കൈയബദ്ധം അന്വേഷിക്കുമെന്ന്  സിപിഎം

ആ​ല​പ്പു​ഴ: പു​ന്ന​പ്ര ഗ​വ​ൺ​മെ​ന്‍റ് ജെ.​ബി. സ്‌​കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ന്‍റെ പേ​ര് വെ​ട്ടി.

സു​ധാ​ക​ര​ൻ എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണി​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്നു​മാ​ണ് സു​ധാ​ക​ര​നെ പൂ​ർ​ണ​മാ​യും ഒ​ഴു​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് ക്ഷ​ണ​മു​ള്ള​പ്പോ​ഴാ​ണ് സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി​യ​ത്. പ്രോ​ഗ്രാം നോ​ട്ടീ​സി​ലെ സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ലെ ജി. ​സു​ധാ​ക​ര​ന്‍റെ പേ​ര് ഫോ​ട്ടോ​ഷോ​പ്പ് ഉ​പ​യോ​ഗി​ച്ച് മാ​യ്ക്കു​ക​യും ചെ​യ​തു. സം​ഭ​വം പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ അ​ന്പ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ജി. ​സു​ധാ​ക​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment