ഭാര്യയ്ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന സംശയം; യുവതിയെ കൊ​ന്ന് മൃ​ത​ദേ​ഹം ​ന​ദി​യി​ൽ ഉ​പേ​ക്ഷി​ച്ചു; പിന്നീട് എല്ലാവരുടേയും മുന്നിൽ തകർത്തഭിനയിച്ചിട്ടും പണിപാളി…

നോ​യി​ഡ: ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം യ​മു​ന ന​ദി​യി​ല്‍ ഉ​പേ​ക്ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. നോ​യി​ഡ​യി​ലെ ജെ​വാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഛത്തം​ഗ ഖു​ര്‍​ദ് ഗ്രാ​മ​വാ​സി​യാ​യ ശ്രാ​വ​ണ്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ ഉ​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഉ​ഷ​യ്ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ കൊ​ല​ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹ​ത്തി​ല്‍ ഇ​ഷ്ടി​ക കെ​ട്ടി​വ​ച്ച​തി​ന് ശേ​ഷം ചാ​ക്കി​നു​ള്ളി​ലാ​ക്കി ഇ​യാ​ള്‍ ന​ദി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്‌​ച, ഉ​ഷ​യെ കാ​ണാ​നി​ല്ലെ​ന്ന് അ​റി​യി​ച്ച് ശ്രാ​വ​ൺ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തേ ദി​വ​സം ത​ന്നെ അ​ലി​ഗഢി​ൽ താ​മ​സി​ക്കു​ന്ന ഉ​ഷ​യു​ടെ ബ​ന്ധു​ക്ക​ൾ ശ്രാ​വ​ൺ ഉ​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് ശ്രാ​വ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം​സ​മ്മ​തി​ച്ചു. ദി​വ​സ വേ​ത​ന​ക്കാ​ര​നാ​യ ശ്രാ​വ​ൺ, ത​ന്‍റെ ഭാ​ര്യ​ക്ക് ഗ്രാ​മ​ത്തി​ലു​ള്ള മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും പ​തി​വാ​യി വ​ഴ​ക്കി​ടു​മാ​യി​രു​ന്നു.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു സം​ഘ​വും മീ​റ​റ്റി​ൽ നി​ന്നു​ള്ള മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം യ​മു​ന ന​ദി​യി​ൽ നി​ന്നു​മെ‌​ടു​ത്ത​ത്.

Related posts

Leave a Comment