ഗാ​ന്ധി കു​ടും​ബം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​രും ഡ്യൂ​പ്ലി​ക്കേ​റ്റു​മാ​ണ്: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ഡി​സ്പു​ർ: അ​ഴി​മ​തി​ക്കാ​ര​നെ​ന്നു വി​ളി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കു മ​റു​പ​ടി​യു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഗാ​ന്ധി കു​ടും​ബം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​രും ഡ്യൂ​പ്ലി​ക്കേ​റ്റു​മാ​ണെ​ന്നു ശ​ർ​മ പ​റ​ഞ്ഞു.

“ഗാ​ന്ധി കു​ടും​ബ​ക്കാ​ർ അ​ഴി​മ​തി​ക്കാ​ർ മാ​ത്ര​മ​ല്ല, ഡ്യൂ​പ്ലി​ക്കേ​റ്റും കൂ​ടി​യാ​ണ്. അ​വ​രു​ടെ കു​ടും​ബ​പ്പേ​ര് ഗാ​ന്ധി എ​ന്ന​ല്ല. ആ​രെ​ങ്കി​ലും ഡ്യൂ​പ്ലി​ക്കേ​റ്റ് ലൈ​സ​ൻ​സ് കൈ​വ​ശം വ​ച്ചാ​ൽ പി​ടി​ക്കാം, പ​ക്ഷേ ഒ​രാ​ൾ ഡ്യൂ​പ്ലി​ക്കേ​റ്റ് പേ​ര് കൈ​വ​ശം വ​ച്ചാ​ൽ എ​ന്ത് എ​ന്തു ചെ​യ്യാ​നാ​കും. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ യാ​ത്ര ന​ട​ത്തു​ന്ന​ത്’ ശ​ർ​മ പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ഴി​മ​തി​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യാ​ണെ​ന്നും മ​റ്റു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രെ അ​ഴി​മ​തി പ​ഠി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്നു​മാ​യി​രു​ന്നു ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ൽ സം​സാ​രി​ക്ക​വേ രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.

മ​ണി​പ്പു​രി​ലെ തൗ​ബാ​ൽ ജി​ല്ല​യി​ൽ​നി​ന്നു ജ​നു​വ​രി 14ന് ​ആ​രം​ഭി​ച്ച ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര 67 ദി​വ​സ​ങ്ങ​ളി​ലാ​യി 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 110 ജി​ല്ല​ക​ളി​ലൂ​ടെ 6,700 കി​ലോ​മീ​റ്റ​റു​ക​ളാ​ണു സ​ഞ്ച​രി​ക്കു​ക. മ​ഹാ​രാ​ഷ്ട്ര​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ യാ​ത്ര നീ​ങ്ങു​ന്ന​ത്.

Related posts

Leave a Comment