അമ്മ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച്  വീടു നിർമിച്ചു നൽകിയത് പാ​വ​പ്പെ​ട്ട വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ള്‍​ക്ക്; പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ എ​നി​ക്ക് വോ​ട്ടു നൽകുന്നത് ഇതുകണ്ടിട്ടല്ലെന്ന് ഗണേഷ് കുമാർ


അ​മ്മ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ര​ണ്ട് പാ​വ​പ്പെ​ട്ട വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കുവീ​ടു​വ​ച്ചുകൊ​ടു​ത്തു. ഷ​മ്മി തി​ല​ക​ന്‍റെ ആ​രോ​പ​ണം കേ​ട്ടാ​ല്‍ വീ​ട് ര​ണ്ട് കോ​ടീ​ശ്വ​ര​ന്മാ​ര്‍​ക്കാ​ണ് വ​ച്ചു കൊ​ടു​ത്ത​തെ​ന്ന​പോലെ തോ​ന്നും.

അ​മ്മ സം​ഘ​ട​ന വീ​ടു വ​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ള്‍ ര​ണ്ട് വീ​ട് എ​നി​ക്ക് ത​രു​മോ​യെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. അ​ന്ന് മ​മ്മൂ​ക്ക​യാ​യി​രു​ന്നു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​ന്ന് തോ​ന്നു​ന്നു.

ര​ണ്ട് വീ​ട് കൊ​ടു​ത്തോ​ളാ​നും പ​റ​ഞ്ഞു. അ​തി​ന്‍റെ പ​ണം ബാ​ങ്കു​വ​ഴി ഇ​ട്ടു​ത​ന്നു. അ​ങ്ങ​നെ വീ​ട് നി​ര്‍​മി​ച്ചു. ബാ​ക്കി​വ​ന്ന പൈ​സ ബാ​ങ്ക് വ​ഴി ത​ന്നെ താ​ര​സം​ഘ​ട​ന​യ്ക്ക് മാ​റ്റി​ക്കൊ​ടു​ത്തു. ആ ​ര​ണ്ട് കു​ടും​ബ​ങ്ങ​ളും അ​വി​ടെ സ​ന്തോ​ഷ​മാ​യി ജീ​വി​ക്കു​ന്നു.

എ​നി​ക്ക് വോ​ട്ടു​പി​ടി​ക്കാ​ന്‍ ഇ​തി​ന്‍റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. ഈ ​ര​ണ്ട് വീ​ട് വ​ച്ചു കൊ​ടു​ത്ത​തു​കൊ​ണ്ട​ല്ല പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ എ​നി​ക്ക് വോ​ട്ടു ചെ​യ്ത​ത്.

വേ​റെ​യും വീ​ടു​ക​ള്‍ വ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്‍റെ പ്ര​വാ​സി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളും പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഞാ​ന്‍ പ​റ​യു​ന്ന​ത് കേ​ട്ട് പ​ത്ത​നാ​പു​ര​ത്ത് അ​നേ​കം പേ​ര്‍​ക്ക് വീ​ടു​വ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്.
-കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ

Related posts

Leave a Comment