ഒഴിവായത് വൻ ദുരന്തം..!  ഗ്യാ​സ് സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ച്  അടുക്കള കത്തിനശിച്ചു; ​മു​പ്പാ​യി​ക്കാ​ട് മാ​ട്ടൂ​ർ ബാ​ബു​വി​ന്‍റെ  വീടിനാണ് കേടുപാടുകൾ സംഭവിച്ചത്

കോ​ട്ട​യം: ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ചു വീ​ടി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​കെ​ടു​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്നു രാ​വി​ലെ 7.30നു ​മു​പ്പാ​യി​ക്കാ​ട് മാ​ട്ടൂ​ർ സി.​എ. ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണു സം​ഭ​വം. രാ​വി​ലെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ തീ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗ്യാ​സ് സി​ലി​ണ്ട​റി​ലെ റെ​ഗു​ലേ​റ്റ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഗ്യാ​സ് ലീക്കാ​യി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലെ വ​യ​റിം​ഗും ക​ബോ​ർ​ഡും ക​ത്തി​ന​ശി​ച്ചു. അ​ടു​ക്ക​ള ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തു​ന്പോ​ൾ വീ​ടി​നു​ള്ളി​ൽ കി​ട​ന്നാ​ണു സി​ലി​ണ്ട​ർ ക​ത്തി​ക്കൊണ്ടി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ സി​ലി​ണ്ട​ർ വീ​ടി​നു പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ​ശേ​ഷ​മാ​ണു തീ​കെ​ടു​ത്തി​യ​ത്.

ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. ശി​വ​ദാ​സ​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജി​മോ​ൻ ടി. ​ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു വീ​ട്ടി​ലെ​ത്തി തീ​യ​ണ​ച്ച​ത്. സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഓ​ടി മാ​റി​യി​രു​ന്നു.

Related posts